മാസ്​ക്​ ഇനി കൈയിൽ വെക്കാം; നിയന്ത്രണങ്ങളിൽ ഇളവ്​ നൽകി അമേരിക്കയിലെ പ്രശസ്​ത പാർക്കുകൾ

കഴിഞ്ഞവർഷം കോവിഡിന്​ മുന്നിൽ പകച്ചുനിന്ന അമേരിക്കയിൽനിന്ന്​ ഇപ്പോൾ വരുന്നത്​ 'പോസിറ്റീവ്'​ വാർത്തകൾ. ​േഫ്ലാറിഡയിലെ ഡിസ്നി വേൾഡ്, യൂനിവേഴ്സൽ ഒർലാൻഡോ എന്നിവയുൾപ്പെടെ ജനപ്രിയ തീം പാർക്കുകളിലെ ഒൗട്ട്​ഡോർ കേന്ദ്രങ്ങളിൽ ഇനി മാസ്​ക്​ വേണ്ട. സന്ദർശകർ ഒൗട്ട്​ഡോർ ഭാഗങ്ങളിൽ മാസ്ക് ധരിക്കേണ്ടതില്ലെന്ന് ഡിസ്​നി വേൾഡ് തങ്ങളുടെ വെബ്​സൈറ്റിൽ​ അറിയിച്ചു.

യൂനിവേഴ്സൽ ഒർലാൻഡോയിലും ഒൗട്ട്​ഡോർ കേന്ദ്രങ്ങളിൽ മാസ്​ക്​ വേണ്ട. എന്നാൽ, ഇൻഡോറായ ഹോട്ടലുകളിലും മറ്റിടങ്ങളിലും മാസ്​ക്​ ധരിക്കണം. രണ്ട്​ ഡോസ്​ വാക്​സിനെടുത്തവർക്കും​ ഇത്തരം സ്​ഥലങ്ങളിൽ മാസ്​ക്​ നിർബന്ധമാണ്​.

അമേരിക്കയിൽ പൂർണമായും കുത്തിവെപ്പ്​ എടുത്തവർ മാസ്​ക്​ ധരിക്കേണ്ടന്ന സെ​െൻറർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സി.ഡി.സി) നിർദേശപ്രകാരമാണ്​ പാർക്കുകൾ തങ്ങളുടെ നിബന്ധനകൾ ലളിതമാക്കിയത്​. അതേസമയം, രണ്ട്​ ഡോസും എടുത്തവർ ഇൻഡോർ കേന്ദ്രങ്ങളിലും മാസ്​ക്​ ധരിക്കേണ്ടതില്ലെന്നാണ്​ സി.ഡി.സിയുടെ നിർദേശം. എന്നാൽ, വാക്​സിൻ എടുക്കാത്തവർ എപ്പോഴും മാസ്​ക്​ ധരിക്കണമെന്നും നിഷ്​കർഷിക്കുന്നുണ്ട്​.

സീവേൾഡ്​ ഒർലാൻഡോ, ബുഷ്​ ഗാർഡൻസ്​ ടാംപ തുടങ്ങിയ പാർക്കുകൾ വാക്​സിൻ എടുത്തവർക്ക്​ എവിടെയും മാസ്​ക്​ ധരിക്കാതെ കറങ്ങാമെന്ന്​​ അറിയിച്ചിട്ടുണ്ട്​. വാക്സിനേഷ​െൻറ തെളിവുകളും ഇൗ പാർക്കുകൾ ആവശ്യപ്പെടുന്നില്ല. 

Tags:    
News Summary - The mask can now be held in the hand; Popular parks in the United States with relaxed restrictions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.