വാക്​സിനെടുത്ത സഞ്ചാരികൾക്കായി​ വാതിൽ തുറന്ന്​ പിരമിഡുകളുടെ നാട്​; ഇന്ത്യയിൽനിന്നും പോകാം

രണ്ട്​ ഡോസ് കോവിഡ്​ പ്രതിരോധ​ വാക്​സിൻ എടുത്തവർക്ക്​ ആർ.ടി.പി.സി.ആർ പരിശോധന നടത്താതെ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവദിക്കുമെന്ന് ഈജിപ്ത് സർക്കാർ അറിയിച്ചു. യാത്രക്കാർ ഈജിപ്ഷ്യൻ ഡ്രഗ് അതോറിറ്റി, ലോകാരോഗ്യ സംഘടന എന്നിവ അംഗീകരിച്ച ഏതെങ്കിലും വാക്സിനുകളാണ്​ എടുക്കേണ്ടത്​. സ്പുട്നിക്, ഫൈസർ-ബയോടെക്, അസ്ട്രാസെനെക്ക, മോഡേണ, സിനോഫാം, സിനോവാക്, ജോൺസൺ ആൻഡ്​ ജോൺസൺ എന്നിവ ഇതിൽ ഉൾപ്പെടും.

രാജ്യത്തേക്ക്​ വരു​േമ്പാൾ ക്യു.ആർ കോഡുള്ള വാക്​സിനേഷൻ സർട്ടിഫിക്കറ്റ്​ ഹാജരാക്കണം. വാക്സിനേഷൻ ചെയ്യാത്ത യാത്രക്കാർക്ക് നെഗറ്റീവ് പി.സി.ആർ പരിശോധനാ ഫലം നിർബന്ധമാണ്.

അതേസമയം, കോവിഡ്​ തീവ്രബാധിത രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർ എത്തുമ്പോൾ പരിശോധനക്ക്​ വിധേയമാക്കും. നിലവിൽ ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്, ഭൂട്ടാൻ, പാകിസ്​താൻ, മ്യാൻമർ, വിയറ്റ്നാം, ശ്രീലങ്ക, ബ്രസീൽ എന്നിവയാണ്​ തീവ്രബാധിത രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്​.

ഈ രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർ വാക്​സിൻ എടുത്തിട്ടുണ്ടെങ്കിലും പരിശോധനക്ക്​ വിധേയരാകണം. ഫലം പോസിറ്റീവ്​ ആണെങ്കിൽ ആശുപത്രിയിലേക്ക് മാറ്റും. 

Tags:    
News Summary - The land of the pyramids that opened the door for vaccinators; Let's go from India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.