ഹവായിയിൽ ഇനി ആ കാഴ്ചയുണ്ടാകില്ല; 'സ്വർഗ്ഗത്തിലേക്കുള്ള പടികൾ' നീക്കുന്നു

ബീച്ചുകൾക്ക്​ ​പ്രസിദ്ധമാണ്​ പസഫിക്​ സമു​ദ്രത്തിലുള്ള ഹവായ് ദ്വീപ സമൂഹം​. അമേരിക്കയിലെ പ്രശസ്​ത ടൂറിസ്റ്റ്​ കേന്ദ്രം കൂടിയാണിത്​. ഇവിടെ മലമുകളിലുള്ള 'സ്​റ്റൈയർവേ ടു ഹെവൻ' എന്ന വമ്പൻ നടപ്പാത ധാരാളം സഞ്ചാരികളെയാണ്​ ആകർഷിച്ചിരുന്നത്​. എന്നാൽ, സ്വർഗത്തിലേക്കുള്ള ഈ പടികൾ അഴിച്ചുമാറ്റാനുള്ള ഒരുക്കത്തിലാണ്​ അധികൃതർ.

ഈ പടികൾ കയറാൻ 1987 മുതൽ പൊതുജനങ്ങൾക്ക്​ വിലക്കുണ്ട്​. എന്നാലും ധാരാളം പേരാണ്​ ഇവിടേക്ക്​ അതിക്രമിച്ച്​ കടക്കാറുള്ളത്​. ഇത്​ പലപ്പോഴും അപകടങ്ങൾക്ക്​ വഴിവെച്ചു. ഒടുവിൽ മനസ്സില്ലാ മനസ്സോടെ തങ്ങളുടെ നാടിന്‍റെ പ്രതീകമായ ഈ പടികൾ ഊരിമാറ്റാൻ ഒരുങ്ങുകയാണ്​ അധികൃതർ.

1942ൽ യു.എസ് നാവികസേനയാണ്​ ഈ പടികൾ നിർമിച്ചത്​. ജപ്പാനിലെ പേൾ ഹാർബർ ആക്രമണത്തിന് മാസങ്ങൾക്ക് ശേഷം യു.എസ് കപ്പലുകൾക്കും അന്തർവാഹിനികൾക്കും സന്ദേശങ്ങൾ കൈമാറാൻ മലമുകളിൽ ഒരു റേഡിയോ ടവർ ഒരുക്കാനാണ്​ ഇത്​ നിർമിച്ചത്​. ഓഹുവിന്‍റെ കിഴക്ക്​ ഭാഗത്തുള്ള കാനോഹെ മലയിൽ സ്​ഥിതി ചെയ്യുന്ന ഈ നടപ്പാതയിൽ​ 3922 പടികളാണുള്ളത്​.


wഇതിന്​ സമീപത്തെ സ്വകാര്യ വ്യക്​തികളുടെ കൈവശമുള്ള സ്​ഥലങ്ങളിലൂടെയാണ്​ ആളുകൾ ഇവിടേക്ക്​ കയറുന്നത്​. ഇത്​ പ്രദേശവാസികൾക്കും പ്രശ്​നം സൃഷ്​ടിക്കുന്നുണ്ട്​. ഇതിനെ തുടർന്നാണ്​ ഹോണോലുലു സിറ്റി കൗൺസിൽ ഈ പടികൾ നീക്കാൻ തീരുമാനിച്ചത്​. കൂടാതെ, ഇവിട സുരക്ഷാ ചെലവുകൾ ഏർപ്പെടുത്താൻ വലിയ സാമ്പത്തിക ബാധ്യതയാണ്​ സർക്കാറിന്​ വരുന്നത്​. 2003ൽ ഇതിന്‍റെ അറ്റകുറ്റപ്പണി നടത്തിയിരുന്നു.

ഈ വർഷം ആദ്യം പടികൾ കയറുമ്പോൾ കാൽമുട്ടിന് പരിക്കേറ്റ 24 വയസ്സുകാരനെ എയർലിഫ്​റ്റ്​ ചെയ്​താണ്​ രക്ഷിച്ചത്​. പടികളിലേക്ക്​ അതിക്രമിച്ച് കയറുന്നവർക്ക് നിലവിൽ 1000 ഡോളർ പിഴയുണ്ട്. ഇത്​ വകവെക്കാതെയാണ്​ ആളുകൾ ഇങ്ങോട്ടുവരുന്നത്​.

അതേസമയം, പടികൾ പൂർണമായും നീക്കാതെ കുറച്ചുഭാഗങ്ങൾ നിലനിർത്താനും സാധ്യതയുണ്ടെന്നാണ്​ വിവരം. ഇതിന്​ അടുത്തുള്ള കലോവ റാഞ്ചിലാണ്​ ജുറസിക്​ പാർക്ക്​, ജുമാൻജി പോലുള്ള സിനിമകൾ ചിത്രീകരിച്ചത്​.

Tags:    
News Summary - That sight will no longer be in Hawaii; Moves the ‘steps to heaven’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.