കൊല്ലം: വേനലവധിക്കാലത്തെ കെ.എസ്.ആർ.ടി.സി ഉല്ലാസയാത്ര തുടങ്ങി. കൊല്ലം ബജറ്റ് ടൂറിസം സെൽ ഏപ്രിൽ, മേയ് മാസങ്ങളിലായി നിരവധി ഉല്ലാസയാത്ര ട്രിപ്പുകളാണ് ക്രമീകരിച്ചിരിക്കുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലെ കാണാനാഗ്രഹിക്കുന്ന കാഴ്ചകളിലേക്കാണ് പുതിയ ട്രിപ്പുകൾ ഒരുക്കിയിട്ടുള്ളത്. മിതമായ നിരക്കിൽ സുരക്ഷിതമായ യാത്ര ഉറപ്പുള്ളതിനാൽ പോയവർ വീണ്ടും യാത്രകൾക്കായി ബുക്ക് ചെയ്യുന്നു. പുതിയ ബസുകളും പുതിയ മുഖവുമായാണ് ആനവണ്ടി ഈ വേനലവധി അടിച്ചുപൊളിക്കാനെത്തുന്നത്.
ആറിന് വൈകീട്ട് ഏഴിന് പുറപ്പെട്ടു എൻ ഊര്, പൂക്കോട്ട് തടാകം, ഹണി മ്യൂസിയം, കാരപ്പുഴ ഡാം, മാവിലാതോട്, പഴശ്ശി സ്മാരകം കുറുവ ദ്വീപ് ബാണാസുരസാഗർ ഡാം, ജൈന ക്ഷേത്രം, എടയ്ക്കൽ ഗുഹ, അമ്പലവയൽ, ഹെറിറ്റേജ് മ്യൂസിയം, സൂചിപ്പാറ വെള്ളച്ചാട്ടം മൂന്നു പകലും രണ്ട് രാത്രിയും വയനാടിന്റെ മനോഹാരിത ആസ്വദിക്കുന്നതിനും ജംഗിൾ സഫാരി, എൻട്രി ഫീസ്, എന്നിവ ഉൾപ്പെടെ 4100 രൂപയാണ് ടിക്കറ്റ് നിരക്ക്. ഏഴിന് എ.സി ലോഫ്ലോർ ബസിൽ കൊച്ചിയിലെത്തി അഞ്ചുമണിക്കൂർ കപ്പൽ യാത്ര കപ്പലിനുള്ളിൽ ഭക്ഷണം, ഡി.ജെ, ലൈവ് പ്രോഗ്രാമുകൾ ഉൾപ്പെടെ ഒരാൾക്ക് 3500 രൂപ. ഏഴിന് തന്നെ വാഗമൺ മൂന്നാർ ട്രിപ്പ് നടക്കും. കൂടാതെ തിരുവനന്തപുരം നഗരക്കാഴ്ചക്കൊപ്പം മാജിക്കിന്റെ മ്യൂസിയമായ മാജിക് പ്ലാനറ്റിൽ ഭിന്നശേഷി കുട്ടികളുടെ കലാ വിരുതുകളിലും പങ്കെടുക്കുന്ന യാത്ര എ.സി ലോഫ്ലോർ ബസിൽ ഒരാൾക്ക് 800 രൂപ നിരക്കാണ്. ഏപ്രിൽ എട്ടിനും ഈ ട്രിപ് ഉണ്ടായിരിക്കും.
എട്ടിന് ഗവി യാത്ര യോടൊപ്പം കുമളി എത്തി സ്റ്റേ ചെയ്തു അടുത്ത ദിവസം ജീപ്പ് ട്രക്കിങ്, മുന്തിരിത്തോപ്പ് കാഴ്ചകൾ, സ്റ്റേ, ഭക്ഷണംക്യാമ്പ് ഫയർ, ബോട്ടിങ് ഉൾപ്പെടെ 4100 രൂപയാണ് ഒരാൾക്ക്.
മാജിക് പ്ലാനറ്റ് ട്രിപ്പ്, റോസ് മല ട്രിപ്പ്, മാമലക്കണ്ടം മൂന്നാർ കാന്തല്ലൂർ ട്രിപ്പ്, മറൈൻഡ്രൈവ് സാഗരറാണി ട്രിപ് എന്നിവയും എട്ടിന് നടക്കും.
13ന് ഗവി ( 1650 രൂപ), 14ന് കന്യാകുമാരി (1200), 16ന് കുമരകം (1450), റോസുമല- തെന്മല (770), 21ന് ഗവി - കുമളി (4100), കൊച്ചി നെഫർറ്റിറ്റി (3500), 22 ന് മൂന്നാർ - കാന്തല്ലൂർ - മാമലക്കണ്ടം (1770), മലക്കപ്പാറ - വണ്ടർലാ (3340), കുമരകം, കന്യാകുമാരി 23 ന് റോസ്മല, പൊന്മുടി (770), 27 ന് വയനാട് (4100), 29ന് ഗവി, മലക്കപ്പാറ - വണ്ടർലാ, തിരുവനന്തപുരം - ലുലുമാൾ (800), 30 ന് കൊച്ചി നെഫർറ്റിറ്റി എന്നിങ്ങനെയാണ് ഏപ്രിൽ മാസത്തെ മറ്റ് വിനോദ യാത്ര പാക്കേജ്.
അന്വേഷണങ്ങൾക്കും വിശദവിവരങ്ങൾക്കും: 97479 69768, 94477 21659, 94961 10124, 97478 14994.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.