വിദേശയാത്രക്കാരെ വീണ്ടും സ്വീകരിക്കാനൊരുങ്ങി ശ്രീലങ്കയും ഫുക്കറ്റും; ഇന്ത്യയിൽനിന്നുള്ളവർക്ക്​​ പ്രവേശനമില്ല

വിദേശയാത്രികർക്കായി വീണ്ടും വാതിൽ തുറന്ന്​ ശ്രീലങ്കയും തായ്​ലാൻഡിലെ പ്രധാന ടൂറിസ്റ്റ്​ കേന്ദ്രമായ ഫുക്കറ്റും. അതേസമയം, രണ്ടിടങ്ങളിലും ഇന്ത്യയിൽനിന്നുള്ളവർക്ക്​​ പ്രവേശനം അനുവദിക്കില്ല.

ജൂൺ ഒന്ന്​ മുതലാണ്​ ശ്രീലങ്ക വിദേശ യാത്രക്കാരെ അനുവദിക്കുക. എന്നാൽ, ഇവിടേക്ക്​ വരുന്നതിന്‍റെ മുമ്പുള്ള 14 ദിവസത്തിനിടെ ഇന്ത്യയിൽ കഴിഞ്ഞവർക്കാണ്​​ പ്രവേശനം നിഷേധിക്കുക.

ശ്രീലങ്കൻ അധികൃതർ പുറത്തിറക്കിയ നിർദേശമനുസരിച്ച്​ വിമാനങ്ങളിൽ പരമാവധി 75 യാത്രക്കാരെ മാത്രമേ അനുവദിക്കൂ. കൂടാതെ എല്ലാ യാത്രക്കാർക്കും 14 ദിവസത്തേക്ക് ക്വാറ​ൈന്‍റൻ നിർബന്ധമാണ്​.

രാജ്യത്ത്​ പ്രവേശിക്കുന്ന വിദേശ പൗരന്മാർ, കപ്പൽ യാത്രക്കാർ, ബിസിനസുകാർ, നിക്ഷേപകർ തുടങ്ങിയവർ എൻട്രി വിസക്കൊപ്പം വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതി കൂടി വാങ്ങേണ്ടതുണ്ട്. കൂടാതെ ആർ.ടി.പി.സി.ആർ നെഗറ്റീവ്​ സർട്ടിഫിക്കറ്റും നിർബന്ധമാണ്​. ശ്രീലങ്കയിലെത്തിയാൽ സ്വന്തം ചെലവിലാണ്​ ക്വാറ​ൈന്‍റനിൽ കഴിയേണ്ടത്​. 

രണ്ട്​ ഡോസ്​ വാക്​സിനും എടുത്തവർക്കാണ് തായ്​ലാൻഡിലെ​ ഫുക്കറ്റിലേക്ക്​ പ്രവേശനമുള്ളത്​. എന്നാൽ, ഇന്ത്യയിൽനിന്നുള്ളവരെ അനുവദിക്കുകയില്ല.

വാക്​സിൻ എടുത്തവർക്കും കോവിഡ്​ നെഗറ്റീവ്​ സർട്ടിഫിക്കറ്റ്​ നിർബന്ധമാണ്​. അതേസമയം, ഫുക്കറ്റിൽ​ ഏഴ്​ രാത്രിയെങ്കിലും താമസിക്കുകയാണെങ്കിൽ ക്വാറ​ൈന്‍റൻ ആവശ്യമില്ല. രാജ്യത്തെ ടൂറിസം തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ടുള്ള ഈ പദ്ധതി 2021 ജൂലൈ ഒന്ന്​ മുതലാണ്​ പ്രാബല്യത്തിൽ വരിക. കൂടാതെ തായ്‌ലാൻഡിലെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളും ഇതിന്​ പിന്നാലെ തുറക്കുമെന്നാണ്​ പ്രതീക്ഷ. 

Tags:    
News Summary - Sri Lanka and Phuket ready to welcome foreign tourists; No entry for those from India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.