മറയൂർ: ശൈത്യകാലം ആസ്വദിക്കാൻ എത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ മറയൂർ-മൂന്നാർ റോഡിലും തേയില തോട്ടങ്ങളിലും സ്പാത്തോടിയ പൂത്ത് തുടങ്ങി. ഇപ്പോൾതന്നെ കോടമഞ്ഞും തണുത്ത കാലാവസ്ഥയും അനുഭവപ്പെട്ടു തുടങ്ങി. നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിലാണ് അതിശയിത്യം അനുഭവപ്പെടുന്നത്.
പൂത്തു തുടങ്ങിയിരിക്കുന്ന സ്പാത്തോടിയ മരത്തിലെ പൂക്കൾ മറയൂർ-മൂന്നാർ റോഡിൽ യാത്ര ചെയ്യുന്ന വിനോദസഞ്ചാരികൾക്കും മറ്റ് യാത്രക്കാർക്കും കാഴ്ചവിരുന്നൊരുക്കുകയാണ്. രണ്ടുമാസം ഈ പൂക്കളുടെ വസന്തം തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.