3500 രൂപ മതി; നിങ്ങളുടെ പ്രിയപ്പെട്ടവർക്കൊപ്പം ഹെലികോപ്​റ്ററിൽ പറക്കാം

കോവിഡ്​ മഹാമാരിയുടെ പശ്ചാത്തലത്തിൽ മിക്കവരുടെയും യാത്രാ പദ്ധതികൾ‌ താളംതെറ്റിയിരിക്കുകയാണ്​. പ്രത്യേകിച്ച്​ കുടുംബവുമൊന്നിച്ചുള്ള ഉല്ലാസ യാത്രകൾ അനിശ്ചിതമായി നീളുകയാണ്​. മാത്രമല്ല, സമൂഹത്തിൽ ഇടപഴകിയുള്ള യാത്രകൾ ഇക്കാലത്ത്​ അത്ര സുരക്ഷിതമാണെന്ന്​ പറയാനുമാവില്ല.

അത്തരമൊരു സാഹചര്യത്തിൽ, ആശങ്കയില്ലാതെ കുടുംബവും സുഹൃത്തുക്കൾക്കുമൊപ്പവും യാത്ര ചെയ്യാനുള്ള സൗകര്യം ഒരുക്കുകയാണ്​ ബംഗളൂരുവിലെ ഒരു കമ്പനി.

നഗരത്തി​െൻറ ആകാശ കാഴ്​ചകൾ ആസ്വദിച്ച്​ ഹെലികോപ്​റ്ററിലെ സാഹസിക യാത്രയാണ്​ തമ്പി ഏവിയേഷൻ ഒരുക്കുന്നത്​. നിലവിൽ ഇവർ​ കെംപഗൗഡ അന്താരാഷ്​ട്ര വിമാനത്താവളത്തിൽനിന്നും ഇലക്​ട്രോണിക്​ സിറ്റി വരെ ഹെലികോപ്​റ്റർ ഷട്ടിൽ സർവിസ്​ നടത്തുന്നുണ്ട്​.

വാരാന്ത്യങ്ങളിലാകും സഞ്ചാരികൾക്ക്​ ബംഗളൂരു നഗരത്തിൻെറ കാഴ്​ചകൾ കാണാൻ സൗകര്യമൊരുക്കുക. അഞ്ച്​ മുതൽ ആറ്​ പേർ അടങ്ങുന്ന കുടുംബങ്ങളെയും ഒര​ുമിച്ച്​ വരുന്ന ചെറിയ സംഘ​ങ്ങളെയുമാണ്​ അനുവദിക്കുക. കോവിഡ്​ നിയന്ത്രണങ്ങൾ ഉള്ളതിനാൽ ഷെയർ റെയ്​ഡുകൾ അനുവദിക്കില്ല. 10 മിനിറ്റ് യാത്രയാണുള്ളത്​.

ഓരോ സീറ്റിനും 3500 രൂപയാണ് നിരക്ക്​. അഞ്ച് സീറ്റുകൾ ബുക്ക് ചെയ്യണമെങ്കിൽ 17500 രൂപ ചെലവ്​ വരും. സുരക്ഷ മുൻനിർത്തി പൈലറ്റി​െൻറയും യാത്രക്കാരുടെയും ക്യാബിനുകൾ വേർതിരിക്കും. രണ്ട് ക്യാബിനുകളിലും പ്രത്യേക എ.സി വെൻറുകളും ഒരുക്കിയിട്ടുണ്ട്​.

Tags:    
News Summary - Rs 3500 is enough; You can fly in a helicopter with your loved ones

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.