കോഴിക്കോട് ബീച്ചിൽ എത്തിയ കടൽവണ്ണാത്തികൾ (യുറേഷ്യൻ ഓയിസ്റ്റർ ക്യാച്ചർ) - ചിത്രങ്ങൾ: അനിത് അനിൽകുമാർ

മനുഷ്യർക്കല്ലേ നിയന്ത്രണങ്ങൾ; കടലുകൾ താണ്ടി കോഴിക്കോട്ട്​​ പുതിയ വിരുന്നുകാരെത്തി

കോഴിക്കോട്​: കോവിഡ്​ കാരണം ലോകരാജ്യങ്ങൾക്കിടയിലെ യാത്രകൾ പരിമിതവും കടുത്ത നിയന്ത്രണങ്ങൾ വരുത്തുകയും ചെയ്​തിട്ടുണ്ട്​. പലയിടങ്ങളിലേക്കും വിമാനസർവിസുകൾ ആരംഭിച്ചെങ്കിലും അത്യാവശ്യക്കാർ മാത്രമാണ്​ യാത്ര​ ചെയ്യുന്നത്​. എന്നാൽ, ഇക്കാലത്തും ഒരു മഹാമാരിയും തങ്ങളെ ബാധിക്കില്ലെന്ന്​ ആത്മവിശ്വാസത്തോടെ വിളിച്ചുപറയുന്ന ചില കൂട്ടരുണ്ട്​. അത്തരക്കാരെ കാണാൻ കോഴിക്കോട്​ ബീച്ചിലെത്തിയാൽ മതി. ദേശാടനകാലം അറിയിച്ച്, കിലോമീറ്ററുകൾ താണ്ടി നിരവധി വിദേശപക്ഷികളാണ്​ ഇവിടെ വിരുന്നെത്തിയിരിക്കുന്നത്​.

യുറേഷ്യൻ ഓയിസ്​റ്റർ ക്യാച്ചർ എന്ന കടൽ വണ്ണാത്തികളാണ്​ കോഴിക്കോട് ബീച്ചിൽ എത്തിയിട്ടുള്ളത്. 18 എണ്ണം അടങ്ങിയ രണ്ട് ചെറുകൂട്ടങ്ങളുമായി ഇവയെ കാണാം. ഹീമറ്റോസസ് ജീനസ് വിഭാഗത്തിൽപെടുന്ന ഇവ പാറയിടുക്കിലെ ചെറുകക്കകളും പുഴുക്കളും ചെമ്മീനുകളുമാണ് ഭക്ഷണമാക്കുന്നത്.


കറുപ്പും ചാരവും നിറ​േത്തട്​ കൂടിയ ശരീരവും കഴുത്തിൽ വെള്ളനിറവും ഓറഞ്ച് നിറത്തിലെ കൊക്കുകളുമാണ് ഇവക്ക്​. യൂറോപ്പ്, സൈബീരിയ, കൊറിയയുടെ പടിഞ്ഞാറൻ തീരങ്ങൾ എന്നിവിടങ്ങളിലാണ്​ ഇവയെ ധാരാളമായി കാണപ്പെടുന്നത്​. പക്ഷിനിരീക്ഷകരായ കോഴിക്കോട് ബേഡേഴ്സ് ക്ലബ് അംഗങ്ങളാണ് ഇവയെ കണ്ടെത്തിയത്.

ഉൾക്കടലിലെ തുടർച്ചയായ ന്യൂനമർദം കടൽപക്ഷികളെ തീരത്തേക്ക് അടുപ്പിക്കുന്നുണ്ടെന്നാണ് വിദഗ്ധാഭിപ്രായം. അതുകൊണ്ടുതന്നെ കൂടുതൽ കടൽപക്ഷികൾ എത്താനാണ് സാധ്യത. അതേസമയം, കടൽതീരത്ത് അലയുന്ന നായകൾ പക്ഷികൾക്ക് ഭീഷണിയാണ്.



Tags:    
News Summary - Restrictions on human beings; New guests arrived in Kozhikode across the seas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.