തോണിക്കടവ് കരിയാത്തുംപാറ തോണിക്കാഴ്ച ഒരുക്കങ്ങൾ പൂർത്തിയായി

ബാലുശ്ശേരി: ജലസേചനവകുപ്പിന് കീഴിലുള്ള തോണിക്കടവ് കരിയാത്തുംപാറ ടൂറിസം സെന്ററിൽ ടൂറിസം മാനേജ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന തോണിക്കാഴ്ച-2022 ഒരുക്കങ്ങൾ പൂർത്തിയായി.

ചൊവ്വാഴ്ച രാവിലെ 10ന് കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട സ്റ്റാളുകൾ സന്ദർശകർക്കായി തുറന്നുകൊടുക്കും. വൈകീട്ട് മൂന്നിന് ആരംഭിക്കുന്ന കലാപരിപാടികളിൽ പട്ടുറുമാൽ ഫെയിം ശ്യാംലാൽ, അനീഷ് റഹ്മാൻ, ഗ്രീഷ്മ എന്നിവർ ഉൾപ്പെടുന്ന ടീമിന്റെ ഗാനമേളയും പ്രകാശ് പട്ടാമ്പിയുടെ കോമഡി ഷോയും ധീര കോഴിക്കോട് ഡാൻസ് ട്രൂപ്പിന്റെ നൃത്തവിരുന്നും നടക്കും. ഏഴിന് വൈകീട്ട് മൂന്നിന് സാംസ്‌കാരിക സമ്മേളനത്തോടെ ആരംഭിക്കും. അഡ്വ. കെ.എം. സച്ചിൻദേവ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.

മുൻ എം.എൽ.എ പുരുഷൻ കടലുണ്ടി, ജില്ല കലക്ടർ ഡോ. നരസിംഹു ഗാരി തേജ് ലോഹിത് റെഡ്ഢി എന്നിവർ മുഖ്യാതിഥികളാകും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട അധ്യക്ഷത വഹിക്കും. കലാവിരുന്നിൽ സിനിമ, ടി.വി താരങ്ങളായ നിർമൽ പാലാഴി, ദേവ് രാജ്, അനിൽ ബേബി ടീമിന്റെ കോമഡി പരിപാടി, റാസിഖ് റഹ്മാൻ, റിയാന റമീസ് എന്നിവരുടെ നേതൃത്വത്തിൽ ഗാനമേള, നൃത്തവിരുന്ന് എന്നിവയും അരങ്ങേറും.

സഞ്ചാരികൾക്കായി, ബോട്ടിങ്, ഫുഡ്‌ കൗണ്ടർ, ലൈവ് ഫിഷ് കൗണ്ടർ എന്നിവയും സന്ദർശകരിൽനിന്ന് നറുക്കെടുപ്പിലൂടെ പ്രത്യേക ഓണസമ്മാനവും നൽകും.

Tags:    
News Summary - Preparations for boating to Kariyathumpara boating have been completed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.