മങ്കയം വെള്ളച്ചാട്ടം

പൊന്മുടിയും മങ്കയവും കല്ലാർ മീൻമുട്ടിയും സഞ്ചാരികൾക്കായി ബുധനാഴ്ച മുതൽ തുറക്കും

നെടുമങ്ങാട് (തിരുവനന്തപുരം): കോവിഡ് വ്യാപന പശ്ചാത്തലത്തിൽ അടച്ചിട്ടിരുന്ന പൊന്മുടിയിൽ ബുധനാഴ്ച മുതൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കും. തിരുവനന്തപുരം വനം ഡിവിഷനിലെ കല്ലാർ മീൻമുട്ടി, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങളും ബുധനാഴ്ച മുതൽ തുറന്നു പ്രവർത്തിക്കുമെന്ന് തിരുവനന്തപുരം ഡി.എഫ്. ഒ അറിയിച്ചു.

കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ മാസമാണ് ഇവയൊക്കെ അടച്ചിട്ടത്. മാനദണ്ഡങ്ങൾ പാലിച്ച് സ്കൂളുകളും അംഗൻവാടികളും തുറന്നിട്ടും ടൂറിസം കേന്ദ്രങ്ങൾ തുറക്കാത്തിരുന്നത് പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. ഫെബ്രുവരി, മാർച്ച്‌, ഏപ്രിൽ, മേയ്‌ മാസങ്ങളിലാണ് ഇവിടെ കുടുംബസമേതം സഞ്ചാരികളെത്തുന്നത്.

പൊന്മുടിയും മറ്റും അടഞ്ഞുകിടക്കുന്നതറിയാതെ നിരവധി പേരാണ് ഇവിടെയെത്തി മടങ്ങിപ്പോകുന്നത്. പൊന്മുടി അടച്ച് റോഡ് വിജനമായതോടെ കാട്ടാനകൾ റോഡിലിറങ്ങിയത് ജനങ്ങളെ ഭീതിപ്പെടുത്തുന്നുണ്ട്.

ഈ മാസം നിരവധി തവണ കാട്ടാന റോഡിലിറങ്ങി ഗതാഗതം തടസപ്പെടുത്തിയിരുന്നു. സ്ഥിരമായി വാഹനം ഓടിയാൽ കാട്ടാന ശല്യം ഒഴിവാകുമെന്ന് വനം വകുപ്പ് അധികൃതർ പറയുന്നു. 

Tags:    
News Summary - Ponmudi, Mankayam and Kallar Meenmutty will be open for tourists from Wednesday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.