കോവിഡ്​: ഫിലിപ്പീൻസിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക്​ യാത്രവിലക്ക്​ നീട്ടി

മനില: കോവിഡി​െൻറ ഡെൽറ്റ വകഭേദം പടരുന്ന സാഹചര്യത്തിൽ ഫിലിപ്പീൻസിൽ ഇന്ത്യയുൾപ്പെടെ 10 രാജ്യങ്ങളിൽ നിന്നുള്ളവർക്ക്​ ഏർപ്പെടുത്തിയ യാത്രവിലക്ക്​ ആഗസ്​ത്​ 15 വരെ നീട്ടി. യാത്രവിലക്ക്​ നീട്ടിക്കൊണ്ടുള്ള ഇൻറർ ഏജൻസി ടാസ്​ക്​ ഫോഴ്​സി​െൻറ നിർദേശത്തിൽ പ്രസിഡൻറ്​ റൊഡ്രിഗോ ദുതർതേ ഒപ്പുവെച്ചു.

പാകിസ്​താൻ, നേപ്പാൾ, ശ്രീലങ്ക, ബംഗ്ലാദേശ്​,ഒമാൻ,യു.എ.ഇ,ഇന്തോനേഷ്യ, മലേഷ്യ,തായ്​ലൻഡ്​ എന്നിവയാണ്​ മറ്റ്​ രാജ്യങ്ങൾ. ഏപ്രിൽ 29 മുതലാണ്​ ഇന്ത്യക്കാർക്ക്​ ഫിലിപ്പീൻസ്​ യാത്രവിലക്ക്​ പ്രഖ്യാപിച്ചത്​. ജൂലൈ 14ന്​ വിലക്ക്​​ 31 വരെ നീട്ടുകയായിരുന്നു. ഫിലിപ്പീൻസിൽ ​ഡെൽറ്റ വകഭേദത്തി​െൻറ 216 കേസുകളാണ്​ റിപ്പോർട്ട്​ ചെയ്​തത്​. വാക്​സിൻ എടുക്കാൻ താൽപര്യമില്ലാത്തവർ വീടുകളിൽ നിന്ന്​ പുറത്തിറങ്ങരുതെന്ന്​ കഴിഞ്ഞദിവസം ദുതർതേ ഉത്തരവിട്ടിരുന്നു. ഇതുവരെ 27,722 ആളുകളാണ്​ രാജ്യത്ത്​ കോവിഡ്​ ബാധിച്ച്​ മരിച്ചത്​.

Tags:    
News Summary - Philippines extends travel ban on India and 9 other nations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.