രണ്ടാംഘട്ട ആഡംബര കപ്പല്‍ യാത്ര 26ന്

പാലക്കാട്: കെ.എസ്.ആര്‍.ടി.സിയും കെ.എസ്.ഐ.എന്‍.സിയും സംയുക്തമായി ഒരുക്കുന്ന രണ്ടാംഘട്ട ആഡംബര കപ്പല്‍ യാത്ര മാര്‍ച്ച് 26ന് പാലക്കാട് നിന്ന് ആരംഭിക്കും. പാലക്കാട് നിന്ന് രണ്ട് ബസുകളിലായാണ് യാത്ര ക്രമീകരിക്കുന്നത്. കൂടുതല്‍ യാത്രക്കാര്‍ ആവശ്യപ്പെട്ടാൽ അവർക്കും യാത്ര സൗകര്യം ഒരുക്കും. പത്ത് വയസ്സിന് മുകളിലുള്ളവര്‍ക്ക് 3499 രൂപയും അഞ്ചിനും പത്തിനും ഇടയിലുള്ളവര്‍ക്ക് 1999 രൂപയുമാണ് നിരക്ക്.

അഞ്ച് വയസ്സില്‍ താഴെയുള്ളവര്‍ക്ക് യാത്ര സൗജന്യമാണ്. യാത്രയില്‍ പങ്കെടുക്കുന്നവര്‍ ആധാര്‍ കാര്‍ഡ് കരുതണം. ബുക്കിങ് സമയത്ത് ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് നൽകണം. അഞ്ച് വയസ്സില്‍ താഴെയുള്ളവരുടെ തിരിച്ചറിയല്‍ രേഖയും നിര്‍ബന്ധമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും 8714062425, 9947086128 നമ്പറുകളില്‍ ബന്ധപ്പെടണം.

Tags:    
News Summary - Phase 2 luxury cruise on the 26th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.