പാസ്പോർട്ട് 'സേവ' സേവനം നിർത്തി, വട്ടംകറങ്ങി വിദേശയാത്രക്കാർ

കോഴിക്കോട്: പാസ്പോർട്ട് സേവ വെബ്സൈറ്റ് പണിമുടക്കിയിട്ട് ഒരാഴ്ചയാകുന്നു. ഇതുമൂലം പാസ്പോർട്ടിന് അപേക്ഷിക്കാനോ പുതുക്കാനോ സാധിക്കുന്നില്ല. പേരോ വിലാസമോ തിരുത്താനും കഴിയുന്നില്ല. വെബ്സൈറ്റിന്റെ എല്ലാ പ്രവർത്തനങ്ങളും വട്ടംചുറ്റുകയാണ്. എന്നിട്ടും, അധികൃതരുടെ ഭാഗത്തുനിന്ന് പ്രതികരണമില്ല.

പുതിയ പാസ്പോർട്ടിന് അപേക്ഷിക്കാനും പുതുക്കാനും മറ്റ് സേവനങ്ങൾക്കും സാധാരണക്കാരും ട്രാവൽ ഏജന്റുമാരും ആശ്രയിക്കുന്ന www.passportindia.gov.in എന്ന പാസ്പോർട്ട് സേവ വെബ്സൈറ്റാണ് ഒരാഴ്ചയായി പണിമുടക്കിയിരിക്കുന്നത്. ലോഗിൻ ചെയ്ത ശേഷം അപേക്ഷകൾ പൂരിപ്പിക്കാൻ തുടങ്ങുമ്പോൾ മുതൽ വെബ്സൈറ്റ് 'ചുറ്റിക്കളി' തുടങ്ങും.

പെട്ടെന്നുള്ള യാത്രകൾക്കായി അടിയന്തര പാസ്പോർട്ട് ആവശ്യമുള്ളവരെയും പാസ്പോർട്ടിന്റെ കാലാവധി എത്തിനിൽക്കുന്നവരെയുമാണ് ഏറെ ബാധിക്കുന്നത്. സ്ഥിരം യാത്രക്കാരല്ലാത്ത ഉംറ തീർഥാടകരെയും സർവർ പണിമുടക്ക് ബാധിച്ചിട്ടുണ്ട്. പൂജ അവധി മുന്നിൽക്കണ്ട് അവധിയെടുക്കാൻ ജീവനക്കാർ മനഃപൂർവം സർവർ മുടക്കിയതാണെന്ന് ഏജന്റുമാർ ആരോപിക്കുന്നു.

Tags:    
News Summary - Passport 'seva' website service stopped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.