ന്യൂഡൽഹി: ഇന്ത്യയിലെ പ്രമുഖ ഹോട്ടൽ ബുക്കിങ് വെബ്സൈറ്റും ടെക്നോളജി കമ്പനിയുമായ ഒയോ 'സ്റ്റേ നൗ പേ ലേറ്റർ ഓപ്ഷൻ' അവതരിപ്പിച്ചു. ഹോട്ടലുകളിൽ താമസിച്ചതിന് ശേഷം പിന്നീട് പണം നൽകുന്നതാണ് പദ്ധതി. 5000 രൂപ വരെയുള്ള താമത്തിനാണ് ഒയോയുടെ പുതിയ പദ്ധതി ഉപയോഗിക്കാനാവുക.
ഇതുപ്രകാരം ഹോട്ടലിലെ താമസം കഴിഞ്ഞ് 15 ദിവസത്തിന് ശേഷം പണം നൽകിയാൽ മതിയാവും. ഒയോ ആപ്പിലാണ് പുതിയ സേവനം കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നത്. നിലവിൽ ആൻഡ്രോയിഡ് ഉപയോഗിക്കുന്നവർക്ക് മാത്രമാവും പുതിയ സേവനം ലഭ്യമാവുക. വൈകാതെ ഐ.ഒ.എസ് ഉപയോഗിക്കുന്നവർക്കും ഇത് ലഭിക്കും.
നിരന്തരമായി യാത്ര ചെയ്യുന്നവർക്ക് ഉപകാരപ്പെടുന്നതാണ് പുതിയ സേവനമെന്നാണ് ഒയോ പറയുന്നത്. സേവനം ലഭിക്കുന്നതിനായി സ്റ്റേ നൗ പേ ലേറ്റർ സർവീസിൽ രജിസ്റ്റർ ചെയ്യുകയാണ് ആദ്യം വേണ്ടത്. ഇതിന് ശേഷം ഹോട്ടൽ ബുക്ക് ചെയ്യാം.
ഈ സംവിധാനത്തിലൂടെ ഹോട്ടൽ ബുക്കിങ് നടത്തുമ്പോൾ ഉപഭോക്താക്കൾക്ക് 65 ശതമാനം വരെ ഇളവും 50 രൂപ കാഷ്ബാക്കും ലഭിക്കുമെന്നും ഒയോ അറിയിച്ചിട്ടുണ്ട്. അതേസമയം, 15 ദിവസത്തിന് ശേഷവും പണം തിരികെ നൽകാൻ സാധിച്ചില്ലെങ്കിൽ പലിശയുണ്ടാവും. ഇതിനൊപ്പം പിഴയായി 250 രൂപയും ജി.എസ്.ടിയും കൂടി നൽകേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.