ഊട്ടി - മേട്ടുപാളയം ട്രെയിൻ പാളം തെറ്റി

ഗൂഡല്ലൂർ: ഊട്ടി - മേട്ടുപാളയം പർവത ട്രെയിനിന്റെ രണ്ട് ചക്രങ്ങൾ പാളം തെറ്റിയത് പരിഭ്രാന്തി പരത്തി. കൂനൂരിൽ നിന്ന് മേട്ടുപാളയത്തേക്ക് 168 യാത്രക്കാരുമായി പുറപ്പെട്ട ട്രെയിനാണ് പാളം തെറ്റിയത്. ആർക്കും പരിക്കില്ല.

വ്യാഴാഴ്ച ഉച്ചയ്ക്ക് 3.30ന് കൂനൂരിൽ നിന്ന് മേട്ടുപാളയത്തേക്ക് പുറപ്പെട്ട ട്രെയിൻ 100 മീറ്റർ പിന്നിട്ട് ട്രാക് മാറുന്നതിനിടെയാണ് പാളം തെറ്റിയത്. ഉടനെ എൻജിൻ ഓഫാക്കി ട്രെയിൻ നിർത്തി. ജാക്കി കൊണ്ട് ബോഗികൾ താങ്ങി നിർത്തിയ ശേഷമാണ് പാളം തെറ്റിയ കോച്ചിന്റെ അറ്റകുറ്റപ്പണി ആരംഭിച്ചത്.

ഊട്ടി - മേട്ടുപാളയം ട്രെയിൻ പാളം തെറ്റിയപ്പോൾ ജാക്കി കൊണ്ട് ബോഗികൾ താങ്ങി നിർത്തിയിരിക്കുന്നു

സംഭവം ട്രെയിൻ സർവീസിനെ ബാധിച്ചു. യാത്രക്കാരെ ബസിലാണ് പിന്നീട് യാത്രയാക്കി. ട്രാക്ക് പണികൾ സ്ഥലത്ത് പുരോഗമിക്കുകയാണ്.

Tags:    
News Summary - Ooty to Mettupalayam train derailed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.