ഊട്ടി സമ്മർ ഫെസ്റ്റിവെൽ: പനിനീർപ്പൂ പ്രദർശനം ആരംഭിച്ചു

ഊട്ടി: സമ്മർ ഫെസ്റ്റിവലിന്റെ തുടർച്ചയായി പതിനേഴാമത് റോസ് എക്സിബിഷന് ഇന്ന് സെന്റിനറി റോസ് ഗാർഡനിൽ തുടക്കമായി.31,000 വർണ്ണാഭമായ റോസാപ്പൂക്കളുള്ള 15 അടി ഉയരമുള്ള തടി വീടാണ് 17മത് റോസ് എക്സിബിഷന്റെ ഹൈലൈറ്റ്.കാർട്ടൂൺ കഥാപാത്രങ്ങളായ മോട്ടു,പട്‌ലു പിയാനോ,സ്‌നോമാൻ,കൊറോണ അവയർനെസ് മാസ്‌ക് എന്നിവ കുട്ടികളെ ആകർഷിക്കുന്നതിനായി 50,000 റോസാപ്പൂക്കൾ ഉപയോഗിച്ചാണ് രൂപങ്ങൾ നിർമ്മിച്ചിരിക്കുന്നത്.ഊട്ടി രൂപീകൃതമായതിന്റെ ഇരുന്നൂറാം വാർഷിക ഓർമ്മിപ്പിക്കുന്നതിൻറെ രൂപവും പ്ലാസ്റ്റിക് നിർമാർജനത്തിന്റെ ഭാഗമായി മഞ്ഞ സഞ്ചി ഉപയോഗത്തിന്റെ പ്രത്യേക ഊന്നിയുള്ള രൂപങ്ങളും ഒരു ഒരുക്കിയിട്ടുണ്ട്.

ഈ പ്രദർശനത്തിൽ തിരുനെൽവേലി, തിരുപ്പൂർ,ധർമ്മപുരി,ഡിണ്ടിഗൽ, മധുരൈ,കൃഷ്ണഗിരി,ഈറോഡ്, തഞ്ചാവൂർ എന്നീ ഹോർട്ടികൾച്ചർ ഡിപ്പാർട്ട്‌മെന്റ് റോസാപ്പൂക്കൾ കൊണ്ട് വിവിധ ആകൃതികൾ ഒരുക്കിയിട്ടുണ്ട്.

പ്രദർശനം വനംമന്ത്രി കെ.രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. ജില്ല കലക്ടർ എസ് പി.അംറിത്ത് മറ്റ് അധികൃതരും പ്രദർശനം സന്ദർശിച്ചു. പ്രദർശനം കാണാനായി നിരവധി ടൂറിസ്റ്റുകളും എത്തിയിരുന്നു. രണ്ടുദിവസത്തെ പനിനീർപൂ പ്രദർശനമാണ് നടക്കുക.

Tags:    
News Summary - Ooty Spring Festival: The rose show has started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.