തിരുവനന്തപുരം: ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് റെയിൽവേ സ്പെഷൽ ട്രെയിനുകൾ അനുവദിച്ചു. തിരുവനന്തപുരം നോർത് - മംഗളൂരു ജങ്ഷൻ, ചെന്നൈ സെൻട്രൽ - കൊല്ലം, എറണാകുളം ജങ്ഷൻ- ബംഗളൂരു എസ്.എം.വി.ടി എന്നീ റൂട്ടുകളിലാണ് സ്പെഷൽ ട്രെയിനുകൾ സർവിസ് നടത്തുക.
തിരുവനന്തരപുരം - മംഗളൂരു
06093 തിരുവനന്തപുരം നോർത് - മംഗളൂരു സ്പെഷൽ ആഗസ്റ്റ് 12, 19, 26, സെപ്റ്റംബർ രണ്ട് തീയതികളിൽ (ബുധനാഴ്ചകളിൽ) രാവിലെ ഒമ്പതിന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെട്ട് അന്ന് രാത്രി ഒൻപതിന് മംഗളൂരുവിലെത്തും. 06094 മംഗളൂരു- തിരുവനന്തപുരം സെൻട്രൽ സ്പെഷൽ ആഗസ്റ്റ് 13, 20, 27, സെപ്റ്റംബർ മൂന്ന് തീയതികളിൽ (വ്യാഴാഴ്ചകളിൽ) ഉച്ചക്ക് 3.15ന് മംഗളൂരുവിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം പുലർച്ചെ 5.30ന് തിരുവനന്തപുരം സെൻട്രലിലെത്തും. വർക്കല, കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർകോട് എന്നിങ്ങനെയാണ് കേരളത്തിലെ സ്റ്റോപ്പുകൾ.
ചെന്നൈ സെൻട്രൽ -കൊല്ലം
06117 ചെന്നൈ സെൻട്രൽ - കൊല്ലം സ്പെഷൽ ആഗസ്റ്റ് 13 നും സെപ്റ്റംബർ അഞ്ചിനും മധ്യേയുള്ള വ്യാഴം, ശനി ദിവസങ്ങളിൽ രാത്രി 11.50ന് ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം വൈകുന്നേരം 4.20ന് കൊല്ലത്തെത്തും.
06118 കൊല്ലം - ചെന്നൈ സെൻട്രൽ സ്പെഷൽ ആഗസ്റ്റ് 14നും സെപ്റ്റംബർ ആറിനും ഇടയിലുള്ള വെള്ളി, ഞായർ ദിവസങ്ങളിൽ വൈകുന്നേരം 6.45ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 11.35ന് ചെന്നൈയിലെത്തും. പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം എന്നിങ്ങനെയാണ് കേരളത്തിലെ സ്റ്റോപ്പുകൾ.
എറണാകുളം-ബംഗളൂരു
06147 എറണാകുളം ജങ്ഷൻ - ബംഗളൂരു എസ്.എം.വി.ടി സ്പെഷ്യൽ ആഗസ്റ്റ് ഒൻപത്, 16, 23, 30, സെപ്റ്റംബർ ആറ് തീയതികളിൽ (ഞായറാഴ്ചകളിൽ) രാത്രി 11.10ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചക്ക് 12.45-ന് ബംഗളൂരുവിലെത്തും.
06148 ബംഗളൂരു എസ്.എം.വി.ടി - എറണാകുളം സ്പെഷൽ ആഗസ്റ്റ് 10, 17, 24, 31, സെപ്റ്റംബർ ഏഴ് തീയതികളിൽ (തിങ്കളാഴ്ചകളിൽ) വൈകുന്നേരം നാലിന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 5.45 ന് എറണാകുളത്തെത്തും. ആലുവ, തൃശൂർ, പാലക്കാട്, എന്നിവിടങ്ങളിലാണ് കേരളത്തിലെ സ്റ്റോപ്പുകൾ.
പ്രത്യേക ട്രെയിനുകൾ നീട്ടി
വെള്ളിയാഴ്ചകളിൽ സർവിസ് നടത്തുന്ന 06081 തിരുവനന്തപുരം നോർത് - സാന്ത്രാഗച്ചി സ്പെഷൽ സെപ്റ്റംബർ നാല് വരെ നീട്ടിയതായി റെയിൽവേ അറിയിച്ചു. തിങ്കളാഴ്ചകളിൽ സർവിസ് നടത്തുന്ന 06082 സാന്ത്രാഗച്ചി - തിരുവനന്തപുരം നോർത്ത് സ്പെഷൽ സെപ്റ്റംബർ ഏഴ് വരെയും നീട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.