സൈ​നു​ൽ ആ​ബി​ദ്

കാൽനടയായി ലഡാക്കിൽ; ലക്ഷ്യം നേടി ആബിദ്

മേപ്പാടി: കാൽനടയായി യാത്ര ചെയ്ത് ഇന്ത്യയെ അടുത്തറിയുകയെന്നത് തോട്ടം തൊഴിലാളികളുടെ നാടായ നെടുങ്കരണയിലെ സൈനുൽ ആബിദ് എന്ന 20കാരന്റെ ആഗ്രഹമായിരുന്നു. അഞ്ചുമാസം മുമ്പാണ് നെടുങ്കരണയിൽനിന്ന് കാൽനട യാത്ര തുടങ്ങിയത്. വ്യത്യസ്തമായ ഭാഷകളും സംസ്കാരങ്ങളും ഉൾക്കൊള്ളുന്ന ജനങ്ങൾക്കിടയിലൂടെ ഒറ്റയ്ക്ക് സഞ്ചരിച്ചാണ് ആബിദ് ഇന്ത്യയുടെ വടക്കേ അറ്റത്ത് സഞ്ചാരികളുടെ പറുദീസയായ ലഡാക്കിലെത്തിച്ചേർന്നത്.

തമിഴ്നാട്ടിലെത്തിയപ്പോൾതന്നെ ഒരു യുട്യൂബ് ചാനൽ ആരംഭിച്ച് ചിത്രങ്ങളും വിഡിയോകളും അപ് ലോഡ് ചെയ്യാൻ തുടങ്ങിയശേഷമാണ് സുഹൃത്തുക്കളും നാട്ടുകാരുമൊക്കെ ആബിദിന്റെ സാഹസികദൗത്യത്തെ കുറിച്ച് അറിയുന്നതു തന്നെ. തുടർന്ന് പല സുഹൃത്തുക്കളും പിന്തുണയും സഹായങ്ങളും നൽകി. അങ്ങനെ യാത്ര തുടർന്നു. ഒടുവിൽ ലഡാക്ക് എന്ന സ്വപ്നഭൂമിയിലെത്തി.

പലതും പുതുതായി അറിയാനും പഠിക്കാനും കഴിഞ്ഞു എന്നതാണ് യാത്രയിലൂടെ ലഭിച്ച നേട്ടമെന്ന് സൈനുൽ ആബിദ് പറഞ്ഞു. അഞ്ചുമാസത്തെ നീണ്ട യാത്രയുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുന്നതിനായി ആബിദിന്റെ തിരിച്ചുവരവ് കാത്തിരിക്കുകയാണ് നാട്ടുകാരും സുഹൃത്തുക്കളും.

Tags:    
News Summary - On foot in Ladakh; Abid attained the goal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.