യാത്രക്കാരില്ല; ശ്രീലങ്കയിലേക്ക് വിമാന സർവിസുകൾ​ കുറച്ചു

നെടുമ്പാശ്ശേരി: വേണ്ടത്ര യാത്രക്കാരില്ലാത്തതിനാൽ ശ്രീലങ്കയിലേക്കുള്ള​ സർവിസുകൾ​ കുറച്ച്​ വിമാന കമ്പനികൾ. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ആഭ്യന്തരപ്രശ്നങ്ങൾ ഉടലെടുത്തതിനാൽ രാജ്യാന്തര ടൂറിസ്റ്റ് ഏജൻസികൾ പലതും അവരുടെ sൽനിന്ന്​ ശ്രീലങ്കയെ ഒഴിവാക്കുകയാണ്.

കേരളത്തിൽനിന്ന്​ സ്ഥിരമായി ശ്രീലങ്കയിലേക്ക് വിനോദ യാത്രയൊരുക്കുന്ന ഒട്ടേറെ സംഘങ്ങളുണ്ട്. എന്നാൽ, ഇവരിലേറെയും ബുക്കിങ്​ നിർത്തി. ശ്രീലങ്കയിലെ പ്രതിസന്ധി കേരളത്തിലേക്ക് കൂടുതൽ ടൂറിസ്റ്റുകളെ ആകർഷിക്കാൻ സഹായകമായേക്കും.

ശ്രീലങ്കയിൽ വിവിധ വിമാനക്കമ്പനികളും ഹോട്ടലുകളും യോജിച്ച്​ ചെലവ് കുറഞ്ഞ പാക്കേജുകൾ പ്രഖ്യാപിക്കാറുണ്ട്. 15,000 രൂപയിലൊതുങ്ങുന്ന രണ്ടുദിവസത്തെ പാക്കേജ് വരെയുള്ളതിനാലാണ് കൂടുതൽ പേരെ ശ്രീലങ്കയിലേക്ക് ആകർഷിക്കുന്നത്. അതുപോലെ ശ്രീലങ്കയിൽ വസ്ത്രങ്ങൾ വാങ്ങാനും മറ്റും എത്തുന്നവർ ഏറെയുണ്ട്.

Tags:    
News Summary - No passengers; Flights to Sri Lanka reduced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.