മൂന്നാര്‍ പുഷ്പമേള നാളെ മുതൽ

മൂന്നാർ: ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിൽ നേതൃത്വത്തില്‍ നടത്തുന്ന മൂന്നാർ പുഷ്പമേള ഞായറാഴ്ച രാവിലെ പത്തിന്​ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ടൂറിസം വകുപ്പിന്റെയും ജില്ല ഭരണകൂടത്തിന്റെയും ത്രിതല പഞ്ചായത്തുകളുടെയും ഹോട്ടല്‍ സംഘടനകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും സഹകരണത്തോടെ നടത്തുന്ന മേള 10​ വരെ നീളും. ദേവികുളം റോഡിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലാണ് മേള ഒരുക്കിയിരിക്കുന്നത്.

മൂന്നാറിലെ തനത് പൂക്കള്‍ക്കൊപ്പം വിദേശയിനം പൂക്കളും ഒരുക്കിയിട്ടുണ്ട്. വിവിധ നിറത്തിലുള്ള 3000 റോസ ചെടികളും 2000 ഡാലിയകളും വിവിധ വര്‍ണങ്ങളിലുള്ള ടുലിപ്സ് പൂക്കള്‍, ഒലിവ്, മാക്നോലിയ, കമീലിയ, സൈക്കിസ് ന്യൂഡ, ഫൈലാന്‍ഡസ്, പെട്രോക്രോട്ടോണ്‍സ്, യൂക്ക സില്‍വര്‍, എക്ക ബില്‍ബം ഇനങ്ങളിൽപെട്ട മരങ്ങള്‍ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.

പുഷ്പമേളയോടൊപ്പം ഭക്ഷ്യമേള, സെല്‍ഫി പോയന്റ്, കലാപരിപാടികള്‍, വിപണന ശാലകള്‍ എന്നിവയും ഉണ്ടാകും. ദിവസവും രാവിലെ ഒമ്പതു മുതല്‍ രാത്രി 8.30വരെയാണ് പ്രവേശനം. മുതിര്‍ന്നവര്‍ക്ക് 50 രൂപയും കുട്ടികള്‍ക്ക് 30 രൂപയുമാണ് പ്രവേശന ഫീസ്.

Tags:    
News Summary - Munnar flower Show from tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.