മൺസൂൺ യാത്ര: ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ പോകാൻ ഉദ്ദേശിക്കുന്ന​ സ്​ഥലങ്ങൾ ഇവയാണ്​

കോവിഡ്​ രണ്ടാം തരംഗത്തിന്​ ശമനം വന്നതോടെ പല സംസ്​ഥാനങ്ങൾ നിയന്ത്രണങ്ങളിൽ ​ഇളവുകൾ നൽകിയിട്ടുണ്ട്​. ഇതിനെ തുടർന്ന്​ ടൂറിസം രംഗവും സജീവമാവുകയാണ്​. മലയാളികളടക്കമുള്ളവർ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക്​ യാത്ര തുടങ്ങിയിട്ടുണ്ട്​.

ഈ മൺസൂൺ കാലത്ത്​ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ യാത്ര പോകാൻ ഉദ്ദേശിക്കുന്ന സ്​ഥലങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ്​ booking.com. വരാനിരിക്കുന്ന മൺസൂൺ മാസങ്ങളിൽ സുരക്ഷിതമായി യാത്ര ചെയ്യാൻ കഴിയുന്ന സ്​ഥലങ്ങളാണ്​ മിക്കവരും തെരഞ്ഞെടുക്കുന്നത്​.

68 ശതമാനം ഇന്ത്യൻ യാത്രക്കാരും 2020ൽ കൂടുതൽ യാത്ര ചെയ്യാൻ കഴിയാത്തതിന്‍റെ സങ്കടം 2021ൽ തീർക്കാൻ ആഗ്രഹിക്കുന്നു. ഇവരിൽ 70 ശതമാനം പേരും ലോക്​ഡൗൺ സമയത്ത്​ ഭാവി യാത്രകൾ ആസൂത്രണം ചെയ്യുകയായിരുന്നു.

64 ശതമാനം ഇന്ത്യൻ യാത്രക്കാരും കഴിഞ്ഞവർഷത്തേക്കാൾ കൂടുതൽ ദിവസങ്ങൾ യാത്രക്കായി മാറ്റിവെച്ചിട്ടുണ്ട്​. പകർച്ചവ്യാധിക്ക് മുമ്പുള്ളതിനേക്കാൾ ഇപ്പോൾ യാത്രയാണ് തങ്ങൾക്ക് പ്രധാനമെന്ന് 72 ശതമാനം പേർ പറയുന്നു.

2021 ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ കൂടുതൽ ഇന്ത്യൻ യാത്രക്കാർ ബുക്ക് ചെയ്ത ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങളും താമസ സൗകര്യങ്ങളെ കുറിച്ചുള്ള സ്ഥിതിവിവരണവും കമ്പനി പങ്കുവെച്ചിട്ടുണ്ട്​. ന്യൂഡൽഹിയാണ്​ ഏറ്റവും കൂടുതൽ പേർക്ക്​ ബുക്ക്​ ചെയ്​ത സ്​ഥലം. മഹാരാഷ്​ട്രയിലെ ലോനാവാലയും മുംബൈയും തൊട്ടുപിന്നിലുണ്ട്. മണാലി, ബംഗളൂരു, ജയ്​പുർ, ചെ​െന്നെ, ഗോവ, ഗുഡ്​ഗാവ്​, കൊൽക്കത്ത എന്നിവയാണ്​ ആദ്യ പത്തിലുള്ള മറ്റു സ്​ഥലങ്ങൾ.

താമസ സൗകര്യങ്ങൾ തെരഞ്ഞെടുക്കുന്നതിൽ ഹോട്ടലുകളാണ്​‌ മുൻ‌പന്തിയിലുള്ളത്​. അതേസമയം, തി​രക്കൊഴിഞ്ഞ അനുഭവം പ്രദാനം ചെയ്യുന്ന റിസോർട്ടുകൾ‌, വില്ലകൾ‌, ഗെസ്റ്റ്​ ഹൗസുകൾ എന്നിവക്ക്​ പ്രചാരം വർധിച്ചിട്ടുണ്ട്​.

Tags:    
News Summary - Monsoon Travel: These are the most visited destinations in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.