ചുരം കയറുന്ന സഞ്ചാരികള്‍ക്ക് വിശ്രമിക്കാനൊരിടം, മിസ്റ്റി ഹൈറ്റ്സ് ഫോറസ്റ്റ് കോട്ടേജ്

വയനാടൻ ചുരം കയറി വരുന്ന വിനോദ സഞ്ചാരികൾക്ക് വിശ്രമിക്കാനൊരിടം കൂടി, മിസ്റ്റി ഹൈറ്റ്‌സ് ഫോറസ്റ്റ് കോട്ടേജ്. വിനോദ സഞ്ചാരികൾക്ക് താമസിക്കാൻ ലക്കിടിയിലെ മിസ്റ്റി ഹൈറ്റ്‌സ് കോട്ടേജ് ഒരുക്കിയിരിക്കുന്നത് വനം വകുപ്പിന്റെ സൗത്ത് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസാണ്.


ആദ്യ ഘട്ടത്തില്‍ മിസ്റ്റി ഹൈറ്റ്‌സ് ഫോറസ്റ്റ് കോട്ടേജിൽ ആധുനിക സൗകര്യങ്ങളോടെ മൂന്ന് റൂമുകളാണ് സഞ്ചാരികള്‍ക്കായി സജ്ജീകരിച്ചിരിക്കുന്നത്. പൂക്കോട് തടാകവും എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമവും കണ്ടാസ്വദിക്കാനെത്തുന്ന വിനോദ സഞ്ചാരികൾക്ക് താമസിക്കാൻ ഏറ്റവും അനുയോജ്യമായ ഒരിടം കൂടിയാണ് ഫോറസ്റ്റ് കോട്ടേജ്.


ഒരു റൂമില്‍ ഒരു കുടുംബത്തിന് (രണ്ട് മുതിര്‍ന്നവര്‍ക്കും രണ്ട് കുട്ടികള്‍ക്കും) താമസിക്കാന്‍ ആവശ്യമായ സൗകര്യമുണ്ട്. 2500 രൂപയും ജി.എസ്.ടിയുമാണ് (പ്രഭാത ഭക്ഷണമുള്‍പ്പടെ) ഒരു ദിവസത്തെ വാടക. ഫോറസ്റ്റ് ഡവലപ്പ്‌മെന്റ് ഏജന്‍സിക്കാണ് ഫോറസ്റ്റ് കോട്ടേജിന്റെ ചുമതല. ലക്കിടി ഓറിയന്റല്‍ സ്‌കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റിന്റെ സമീപത്താണ് ഫോറസ്റ്റ് കോട്ടേജ് സ്ഥിതി ചെയ്യുന്നത്.

ബുക്കിങ്ങിന് (പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചു വരെ) ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 8547602721.

Tags:    
News Summary - Misty Heights Forest Cottage is open

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.