കോവിഡ്​ ഫലം വരുന്നത്​ വരെ വെറുതെയിരി​ക്കേണ്ട; ഈ എയർപോർട്ടിൽ ഭക്ഷണവും വൈഫൈയും സൗജന്യം

വിദേശ നാടുകളിൽനിന്നെത്തി കോവിഡ്​ ടെസ്​റ്റ്​ നടത്തുന്നവർക്ക്​​ സൗജന്യ ഭക്ഷണവും വൈഫൈയും നൽകി മുംബൈ ഛത്രപതി ശിവജി മഹാരാജ്​ അന്താരാഷ്​ട്ര വിമാനത്താവള അധികൃതർ. ആർ.ടി.പി.സി.ആർ ടെസ്​റ്റ്​ നടത്താനുള്ള സൗകര്യമാണ്​ ഇവിടെ ഒരുക്കിയിട്ടുള്ളത്​. ഇതി​െൻറ ഫലം ലഭിക്കാൻ എട്ട്​ മണിക്കൂർ കാത്തിരിക്കേണ്ടതുണ്ട്​.

ഫലം നെഗറ്റീവാവുകയാണെങ്കിൽ ക്വാറൻറീൻ ഒഴിവാക്കാം. ടെസ്​റ്റ്​ നടത്താതെ പുറത്തിറങ്ങുകയാണെങ്കിൽ ഹോം ക്വാറൻറീനിൽ കഴിയണം.

ആർ.ടി.പി.സി.ആർ ടെസ്​റ്റിന്​ 3900 രൂപയാണ്​ ഇൗടാക്കുന്നത്​. ഫലം വരുന്നത്​ വരെ പ്രത്യേക മെനുവിലുള്ള ഭക്ഷണങ്ങൾ ഒാർഡർ ചെയ്യാവുന്നതാണ്​. ഇതിന്​ പുറമെയാണ്​ അൺലിമിറ്റഡ്​ വൈഫൈയും നൽകുന്നത്​.

സെപ്​റ്റംബറിലാണ്​ എയർപോർട്ട്​ അധികൃതർ ആർ.ടി.പി.സി.ആർ പരിശോധന ആരംഭിച്ചത്​. ഇതുവരെ 8000 പേർ ഇവിടെനിന്ന്​ പരിശോധന നടത്തി. ഇതിൽ നൂറിനടുത്ത്​ ആളുകൾ പോസിറ്റീവാണെന്ന്​ കണ്ടെത്തി. 

Tags:    
News Summary - Meals and Wi-Fi are free at mumbai Airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.