representational image

‘സ്വർഗത്തിലേക്കുള്ള ഗോവണി’ കയറവേ 300 അടി താഴ്ചയിലേക്ക് വീണ് വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം

ഓസ്ട്രിയയിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ ‘സ്റ്റെയർവേ ടു ഹെവൻ’ കയറവേ, വിനോദ സഞ്ചാരി കാൽതെന്നി വീണ് മരിച്ചു. ഓസ്ട്രിയൻ പർവതത്തിൽ സ്ഥാപിച്ച വളരെ ഇടുങ്ങിയ രീതിയിലുള്ള ഗോവണിയിൽ ഒറ്റയ്ക്ക് കയറുന്നതിനിടെ 300 അടി താഴ്ചയിലേക്ക് വീണാണ് ബ്രിട്ടൻ സ്വദേശിയായ യുവാവ് മരിച്ചത്. എന്നാൽ, മരിച്ച 42-കാരന്റെ പേരടക്കമുള്ള വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

"സ്വർഗ്ഗത്തിലേക്കുള്ള ഗോവണി" എന്നറിയപ്പെടുന്ന ഈ ഏരിയൽ ഗോവണി, ഓസ്ട്രിയയിലെ സാൽസ്ബർഗിന് പുറത്തുള്ള ഡോണർകോഗൽ പർവതത്തിന്റെ താഴ്വാരത്തെ ഉയർന്ന ഭാഗവുമായി ബന്ധിപ്പിക്കുന്നു. കണ്ടാൽ തന്നെ ഭയം തോന്നുന്ന വിധമാണ് പടികളുടെ നിർമാണം. മനോഹരമായ ഇൻസ്റ്റാഗ്രാം ഫോട്ടോകൾ തേടുന്ന വിനോദസഞ്ചാരികൾക്കിടയിൽ ഈ പ്രദേശം ജനപ്രിയമാണ്.

അപകടത്തെത്തുടർന്ന് പൊലീസ് ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തന ഹെലികോപ്റ്ററുകളും സംഭവസ്ഥലത്തേക്ക് കുതിച്ചെങ്കിലും ആളെ രക്ഷിക്കാനായില്ല. അൽപസമയത്തിനുശേഷം രക്ഷാപ്രവർത്തകർ മൃതദേഹം പുറത്തെടുത്തു.


Full View


Tags:    
News Summary - Man Climbing Famous 'Stairway To Heaven' Falls 300 Feet To His Death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.