മാലിദ്വീപ്​, മൗറീഷ്യസ്​ മാതൃകയിൽ ലക്ഷദ്വീപിൽ ക്രൂയിസ്​ ടൂറിസം വരുന്നു

കടലിൽ ഒഴുകി നടക്കുന്ന ആഡംബര കപ്പലുകളിലെ യാത്ര ഏതൊരു സഞ്ചാരിയുടെയും സ്വപ്​നമാണ്​. അത്തരമൊരു ഉദ്യമത്തിലേക്ക്​ തുഴയെറിയുകയാണ്​ ലക്ഷദ്വീപ്​. മാലിദ്വീപ്​, മൗറീഷ്യസ്​ പോലുള്ള രാജ്യങ്ങൾക്ക്​ സമാനമായ ക്രൂയിസ് ടൂറിസം വികസിപ്പിക്കുകയാണ്​ ലക്ഷ്യമിടുന്നത്​. ഇതുവഴി നിരവധി തൊഴിലവസരങ്ങൾ സൃഷ്​ടിക്കാനും കൂടുതൽ വിദേശനാണ്യം എത്തിക്കാനും കഴിയ​ുമെന്ന്​ പ്രതീക്ഷിക്കുന്നു.

അടുത്ത വർഷങ്ങളിൽ തന്നെ ഇത്തരമൊരു പദ്ധതി ലക്ഷദ്വീപിൽനിന്ന്​ സഞ്ചാരികൾക്ക്​ പ്രതീക്ഷിക്കാം. ഇതുസംബന്ധിച്ച അപേക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്​ നൽകികഴിഞ്ഞു.


ലക്ഷദ്വീപിലെ നീലക്കടലുകളും പവിഴപ്പുറ്റുകൾ നിറഞ്ഞ ബീച്ചുകളും ഏതൊരാളെയും ആകർഷിപ്പിക്കുന്നതാണ്​. ഇതോടൊപ്പം ക്രൂയിസം ടൂറിസം കൂടി വരുന്നതോടെ മികച്ച അനുഭവമാകും സഞ്ചാരികൾക്ക്​ ലഭിക്കുക​.

ക്രൂയിസ് കപ്പൽ യാത്ര വഴി കേന്ദ്രഭരണ പ്രദേശത്തെ വിവിധ സ്ഥലങ്ങൾ ആസ്വദിക്കാൻ കഴിയും. 48 മണിക്കൂർ നീളുന്ന ഹോളിഡേ പാക്കേജാകും ടൂറിസം വകുപ്പ്​ അവതരിപ്പിക്കുക. മികച്ച അനുഭവങ്ങൾ നൽകുന്ന യാത്രാപദ്ധതികൾ ഇതിൽ അടങ്ങിയിരിക്കും.

നിലവിൽ കവരത്തി കപ്പലിൽ സഞ്ചാരികളെ വിവിധ ദ്വീപുകളിലേക്ക്​ കൊണ്ടുപോകുന്ന പാക്കേജ്​ സർക്കാർ നടത്തുന്നുണ്ട്​. കൂടാതെ, ടൂറിസ്റ്റുകൾക്കായി ധാരാളം പരിസ്ഥിതി സൗഹൃദ റിസോർട്ടുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്​. മിനിക്കോയ്, കൽപ്പേനി, കവരത്തി, ബംഗാരം, അഗത്തി ദ്വീപുകളിൽ ഇത്തരം റിസോർട്ടുകൾ കാണാനാകും. 

Tags:    
News Summary - Lakshadweep offers cruise tourism on the model of Maldives and Mauritius

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.