ക​ശ്മീ​ർ പാ​ക്കേ​ജു​മാ​യി കെ.​എ​സ്.​ടി.​ഡി.​സി

ബം​ഗ​ളൂ​രു: വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കാ​യി ആ​റു ദി​വ​സ​ത്തെ ക​ശ്മീ​ർ പാ​ക്കേ​ജ് അ​വ​ത​രി​പ്പി​ച്ച് ക​ർ​ണാ​ട​ക സ്റ്റേ​റ്റ് ടൂ​റി​സം വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ (കെ.​എ​സ്.​ടി.​ഡി.​സി). ഫെ​ബ്രു​വ​രി ആ​ദ്യ​ത്തി​ൽ ന​ട​ത്തു​ന്ന യാ​ത്ര​ക്ക് 31,000 രൂ​പ​യാ​ണ് നി​ര​ക്ക്. ബം​ഗ​ളൂ​രു​വി​ൽ​നി​ന്നാ​ണ് യാ​ത്ര തു​ട​ങ്ങു​ക.

ഗു​ൽ​മാ​ർ​ഗ്, ഹി​മാ​ല​യ​ത്തി​ന്‍റെ പീ​ർ പ​ഞ്ജ​ൽ നി​ര​ക​ൾ, ദാ​ൽ ത​ടാ​കം, പ​ഹ​ൽ​ഗാം, സോ​ൻ​മാ​ർ​ഗ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളാ​ണ് പാ​ക്കേ​ജി​ലു​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. വി​മാ​ന ടി​ക്ക​റ്റ്, മ​റ്റു യാ​ത്രാ​ചാ​ർ​ജു​ക​ൾ, താ​മ​സം എ​ന്നി​വ​യ​ട​ക്ക​മാ​ണ് പാ​ക്കേ​ജ് എ​ന്ന് കെ.​എ​സ്.​ടി.​ഡി.​സി എം.​ഡി ജി. ​ജ​ഗ​ദീ​ഷ് പ​റ​ഞ്ഞു.

Tags:    
News Summary - KSTDC with Kashmir Package

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.