Representational Image
കണ്ണൂർ: ലോക വിനോദ സഞ്ചാര ദിനത്തോടനുബന്ധിച്ചു കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ ടൂർ വാരാചരണം നടത്തുന്നു. ഇതിന്റെ ഭാഗമായി സെപ്റ്റംബർ 21 മുതൽ ഒക്ടോബർ ഒന്ന് വരെ വിവിധ ടൂർ പാക്കേജുകൾ ഒരുക്കിയിട്ടുണ്ട്. ബുക്കിങ്ങിനും അന്വേഷണങ്ങൾക്കും 8089463675, 9496131288 നമ്പറുകളിൽ ബന്ധപ്പെടാമെന്ന് അധികൃതർ അറിയിച്ചു.
ഗവി-കുമളി-കമ്പം
സെപ്റ്റംബർ 21ന് വൈകീട്ട് അഞ്ചിന് പുറപ്പെട്ട് അടുത്ത ദിവസം കുമളി, കമ്പം, രാമക്കൽ മേട് എന്നിവ സന്ദർശിച്ച് അന്ന് ഹോട്ടലിൽ താമസം, ശനിയാഴ്ച ഗവിയിലും സന്ദർശനം നടത്തി ഞായറാഴ്ച രാവിലെ ആറിന് കണ്ണൂരിൽ എത്തിച്ചേരും.
വാഗമൺ-മൂന്നാർ
സെപ്റ്റംബർ 22, 30 തീയതികളിൽ വൈകീട്ട് ഏഴിന് കണ്ണൂരിൽ നിന്നും പുറപ്പെട്ട് അടുത്ത ദിവസം രാവിലെ വാഗമണ്ണിൽ എത്തിച്ചേരും. ഓഫ് റോഡ് ജീപ്പ് സഫാരി, പൈൻ ഫോറസ്റ്റ്, അഡ്വഞ്ചർ പാർക്ക്, വാഗമൺ മേഡോസ് എന്നിവ സന്ദർശനം. രാത്രിയിൽ ക്യാമ്പ് ഫയർ. രണ്ടാമത്തെ ദിവസം മൂന്നാറിൽ ആറോളം ഡെസ്റ്റിനേഷനുകൾ സന്ദർശിച്ച് അടുത്ത ദിവസം രാവിലെ ആറിന് തിരിച്ചെത്തും.
മൂന്നാർ
സെപ്റ്റംബർ 30ന് വൈകീട്ട് ഏഴിന് കണ്ണൂരിൽ നിന്നും പുറപ്പെട്ട് ഒക്ടോബർ മൂന്നിന് രാവിലെ ആറിന് തിരിച്ചെത്തും. ഒന്നാമത്തെ ദിവസം ചതുരംഗപാറ വ്യൂ പോയന്റ്, പൊന്മുടി ഡാം, ഗ്യാപ് റോഡ് വ്യൂ പോയന്റ്, ഓറഞ്ച് ഗാർഡൻ, മാലൈ കള്ളൻ കേവ്, ഫോട്ടോ പോയന്റ് എന്നിവ സന്ദർശിച്ച് മൂന്നാറിൽ ഹോട്ടലിൽ താമസം. രണ്ടാമത്തെ ദിവസം ഇരവികുളം നാഷനൽ പാർക്ക്, ബൊട്ടാണിക്കൽ ഗാർഡൻ, ഫ്ലവർ ഗാർഡൻ, ലോക്ക് ഹാർട്ട് വ്യൂ പോയന്റ്, കുണ്ടള തടാകം, സിഗ്നൽ പോയന്റ് എന്നിവ സന്ദർശിക്കും.
പൈതൽ മല-ഏഴരക്കുണ്ട് വെള്ളച്ചാട്ടം -പാലക്കയം തട്ട്
സെപ്റ്റംബർ 24ന് രാവിലെ 6.30 പുറപ്പെട്ട് രാത്രി ഒമ്പതിന് തിരിച്ചെത്തുന്ന പാക്കേജിൽ മൂന്നു ഡെസ്റ്റിനേഷനുകൾ സന്ദർശിക്കും. ഭക്ഷണവും എൻട്രി ഫീ ഉൾപ്പെടെയാണ് പാക്കേജ്.
വയനാട്
സെപ്റ്റംബർ 24ന് രാവിലെ ആറിന് പുറപ്പെട്ട് രാത്രി 10.30 തിരിച്ചെത്തുന്ന പാക്കേജിൽ ബാണാസുരസാഗർ ഡാം, എൻ ഊര് ആദിവാസി പൈതൃക ഗ്രാമം, ലക്കിടി വ്യൂ പോയിന്റ്, ഹണി മ്യൂസിയം, പൂക്കോട് തടാകം, ചെയിൻ ട്രീ എന്നിവ സന്ദർശിക്കും.
വയനാട് - 2
സെപ്റ്റംബർ 30ന് രാവിലെ 5.45ന് പുറപ്പെട്ട് സൂചിപ്പാറ വെള്ളച്ചാട്ടം, 900 കണ്ടി ഇക്കോ പാർക്ക് (ഗ്ലാസ് ബ്രിഡ്ജ്), മുത്തങ്ങ ജംഗിൾ സഫാരി എന്നിവ സന്ദർശിച്ച് രാത്രി രണ്ടോടെ കണ്ണൂരിൽ തിരിച്ചെത്തുന്നു. മുത്തങ്ങ വന്യജീവി സാങ്കേതത്തിലൂടെയുള്ള രാത്രി യാത്രയാണ് ഈ പാക്കേജിന്റെ പ്രത്യേകത.
റാണിപുരം-ബേക്കൽ
ഒക്ടോബർ ഒന്നിന് രാവിലെ ആറിന് പുറപ്പെട്ട് രാത്രി ഒമ്പതിന് തിരിച്ചെത്തുന്ന പാക്കേജിൽ വടക്കേ മലബാറിലെ ഊട്ടി എന്നറിയപ്പെടുന്ന റാണിപുരം ഹിൽ സ്റ്റേഷൻ, ബേക്കൽ ഫോർട്ട്, ബേക്കൽ ബീച്ച് ആൻഡ് പാർക്ക് എന്നിവ ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.