ജനപ്രിയമായി കൊച്ചി വാട്ടർ മെട്രോ: സർവീസുകൾ വർധിപ്പിക്കുന്നു

കൊച്ചി വാട്ടർ മെട്രോ യാത്രക്കാർക്ക് പ്രിയപ്പെട്ടതാകുന്നു. പ്രതിദിന യാത്രക്കാരുടെ എണ്ണം ഉയരുകയാണ്. ഈ സാഹചര്യത്തിൽ വൈറ്റില-കാക്കനാട് റൂട്ടിലെ കൊച്ചി വാട്ടർ മെട്രോ സർവീസുകൾ വർദ്ധിപ്പിക്കുകയാണ്.

ഏപിൽ 27ന് ഈ റൂട്ടിൽ സർവീസ് ആരംഭിച്ചപ്പോൾ പീക്ക് അവറുകളിൽ രാവിലെ എട്ട് മുതൽ 11 മണി വരെയും വൈകിട്ട് നാല് മുതൽ ഏഴ് മണി വരെയുമായിരുന്നു സർവീസ്. എന്നാൽ വ്യാഴം മുതൽ ഈ റൂട്ടിൽ സർവീസുകളുടെ എണ്ണം വർധിപ്പിച്ചിരിക്കയാണ്. സിവിൽ സ്റ്റേഷൻ ഭാഗത്തേക്കും ഇൻഫോപാർക്കിലേക്കും കാക്കനാട് വാട്ടർ മെട്രോ ടെർമിനലിൽ നിന്ന് ഫീഡർ ബസും ഫീഡർ ഓട്ടോയും ലഭ്യമാണ്.

ബോട്ടുകളുടെ പുതിയ സമയക്രമം ഇങ്ങനെ…
വൈറ്റിലയിൽ നിന്ന് പുറപ്പെടുന്നത്:
രാവിലെ 7.45, 8.30, 9.15, 10.00, 10.45, 11.30, 12.15, 1.00
ഉച്ചയ്ക്ക് ശേഷം: 3.15, 4.00, 4.45, 5.30, 6.15, 7.00
കാക്കനാട് നിന്ന് പുറപ്പെടുന്നത്: രാവിലെ 8.25, 9.10, 9.55, 10.40, 11.25, 12.10, 12. 55, 1.40
ഉച്ചയ്ക്ക് ​േശേഷം: 3.55, 4.40, 5.25, 6.10, 6.55, 7.40

ആദ്യദിനത്തില്‍ വാട്ടര്‍ മെട്രോയില്‍ 6559 പേരാണ് യാത്ര ചെയ്തത്. മിനിമം ടിക്കറ്റ് നിരക്ക് 20 രൂപയും പരമാവധി 40 രൂപയുമാണ് വാട്ടര്‍ മെട്രോയുടെ ടിക്കറ്റ് നിരക്ക്. ഹൈകോർട്ട് വൈപ്പിന്‍ 20 രൂപയും വൈറ്റിലകാക്കനാട് 30 രൂപയുമാണ്. ആഴ്ചതോറുമുള്ള പാസിന് 180 രൂപയും മാസംതോറും പാസിന് 600 രൂപയും ത്രൈമാസ പാസിന് 1500 രൂപയുമാണ്. ടെര്‍മിനലുകളിലെ ടിക്കറ്റ് കൗണ്ടറുകളില്‍നിന്ന് ഒറ്റത്തവണ യാത്രയ്ക്കുള്ള ടിക്കറ്റും വിവിധ യാത്രാ പാസുകളും ലഭിക്കും.

മെട്രോ റെയിലിലെ കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിച്ച് വാട്ടര്‍ മെട്രോയിലും യാത്രചെയ്യാം. കൊച്ചി വണ്‍ ആപ്പിലൂടെ ബുക്ക് ചെയ്യുന്ന മൊബൈല്‍ ക്യുആര്‍ കോഡ് ഉപയോഗിച്ചും യാത്രചെയ്യാന്‍ സാധിക്കും. യാത്രക്കാരെ ആകർഷിക്കുന്ന സാഹചര്യത്തിൽ കൂടുതൽ സൗകര്യ​ം ഒരുക്കാനാണ് അധികൃതരുടെ ശ്രമം.

Tags:    
News Summary - Kochi Water Metro: Increasing services

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.