കേരള ട്രാവല്‍ മാര്‍ട്ട് ഇത്തവണ വെര്‍ച്വലായി; ഫെബ്രുവരിയോടെ ടൂറിസം മേഖല സജീവമാകുമെന്ന്​ പ്രതീക്ഷ

തിരുവനന്തപുരം: സെപ്​റ്റംബറിൽ നടത്താനിരുന്ന കേരള ട്രാവല്‍ മാര്‍ട്ട് (കെ.ടി.എം) കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ വെര്‍ച്വല്‍ മാര്‍ട്ടായി നവംബറില്‍ നടത്തുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ടൂറിസത്തിലൂടെ വികസനപാതയിലേക്ക് സംസ്ഥാനം നടത്തുന്ന തിരിച്ചുവരവിനുള്ള വാതായനമാകും കെ.ടി.എം വെര്‍ച്വല്‍ മാർട്ട്. നവംബര്‍ 23 മുതല്‍ 27 വരെയാക​ും വെര്‍ച്വല്‍ കെ.ടി.എം നടത്തുന്നത്. 500ലധികം വിൽപനക്കാരെ പ്രതീക്ഷിക്കുന്നുണ്ട്​. രാജ്യത്തിനകത്തും പുറത്തും നിന്നായി 2500ഓളം ഉപഭോക്താക്കളെയാണ്​ വെര്‍ച്വല്‍ മീറ്റില്‍ പ്രതീക്ഷിക്കുന്നത്. ഫെബ്രുവരിയോടെ ടൂറിസംരംഗം സജീവമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

രണ്ട് വർഷത്തിലൊരിക്കലാണ് കേരള ട്രാവല്‍ മാര്‍ട്ട് നടക്കുന്നത്. പ്രളയത്തിനുശേഷം ടൂറിസം മേഖലയിലുണ്ടായിരുന്ന വലിയ ആശങ്ക ദൂരീകരിക്കാന്‍ 2018ല്‍ കേരള ട്രാവല്‍ മാര്‍ട്ടിന്​ കഴിഞ്ഞിരുന്നു. മുപ്പത്തയ്യായിരത്തിലധികം വാണിജ്യ കൂടിക്കാഴ്ചകളാണ് കേരള ട്രാവല്‍ മാര്‍ട്ടി​െൻറ കഴിഞ്ഞ ലക്കത്തില്‍ നടന്നത്. ഇക്കുറിയും മികച്ച പ്രതികരണമാണ് രാജ്യത്തിനകത്തും പുറത്തുമുള്ള ബയേഴ്‌സില്‍ നിന്ന് ലഭിക്കുന്നത്.

എന്നാല്‍, കോവിഡി​െൻറ വരവ് മറ്റ് എല്ലാ മേഖലയെയും പോലെ ടൂറിസത്തെയും തകിടംമറിച്ചു. വലിയ തോതില്‍ വിദേശനാണ്യവരുമാനം നേടിത്തരുന്ന വ്യവസായമെന്ന നിലയില്‍ ടൂറിസം മേഖലക്കുണ്ടായ ക്ഷീണം സംസ്ഥാനത്തി​െൻറ ആകെ സമ്പദ്‌വ്യവസ്ഥക്ക്​ കനത്ത ആഘാതമാണ് സൃഷ്​ടിച്ചിട്ടുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ദുരിതത്തിലായ ടൂറിസംമേഖലക്ക്​ വലിയ തോതിലുള്ള സഹായം സംസ്ഥാന സര്‍ക്കാര്‍ ഇതിനകം നല്‍കിക്കഴിഞ്ഞു. ടൂറിസംമേഖലക്ക്​ 455 കോടി രൂപയുടെ സഹായപദ്ധതികളാണ് പ്രഖ്യാപിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Kerala Travel Mart becomes virtual this time; The tourism sector is expected to be active by February

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.