കുറഞ്ഞ ചിലവിൽ ടൂർ പോകാം, മഴയാസ്വദിക്കാം; കെ.എസ്.ആർ.ടി.സിയുടെ ഈ മാസത്തെ ബജറ്റ് ടൂറിസം യാത്രകൾ അറിയാം

കോഴിക്കോട്: കെ.എസ്.ആര്‍.ടി.സിയുടെ ബജറ്റ് ടൂറിസം സെല്ലിന്റെ ഭാഗമായി നടത്തുന്ന വിനോദയാത്രകൾ ഹിറ്റാകുന്നു. വിവിധ ഡിപ്പോകളിൽനിന്ന് കേരളത്തിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കാണ് ചുരുങ്ങിയ ചെലവിൽ യാത്രപോകുന്നത്. വ്യക്തിഗത യാത്രികർക്ക് പുറമെ കുടുംബത്തോടൊപ്പവും സഹപ്രവർത്തകർക്കൊപ്പവും നിരവധി പേരാണ് ഈ ടൂര്‍ പാക്കേജിൽ ഭാഗമാകുന്നത്. സംസ്ഥാന തലത്തില്‍ കണ്ണൂര്‍ ഡിപ്പോയാണ് കൂടുതല്‍ വരുമാനം നേടി ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. വിവിധ ഡിപ്പോകളിൽനിന്ന് ജൂൺ മാസം നടത്തുന്ന ബജറ്റ് ടൂറിസം ട്രിപ്പുകളുടെ വിശദാംശങ്ങൾ പുറത്തുവിട്ടു. 

പെരിന്തൽമണ്ണയിൽനിന്ന് അതിരപ്പള്ളി -മലക്കപ്പാറ, മാമലക്കണ്ടം -മൂന്നാർ, നെല്ലിയാമ്പതി, ഇല്ലിക്കൽ കല്ല് -ഇലവീഴ പൂഞ്ചിറ - വാഗമൺ, വയനാട്, മൈസൂർ-മൃഗശാല-കൊട്ടാരം, നെല്ലിയാമ്പതി തുടങ്ങിയ കേന്ദ്രങ്ങളിലേക്കാണ് ഈ മാസ യാത്ര. ബുക്കിങ്ങിന് 7560858046, 8547109115 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.


ചിറ്റൂർ ഡിപ്പോയിൽനിന്ന് നെല്ലിയാമ്പതി, മലക്കപ്പാറ, കൊട്ടിയൂർ, മൂന്നാർ, ആതിരപ്പള്ളി, സിൽവർസ്‌റ്റോം, കുട്ടനാട് കായൽ യാത്ര എന്നീ ടൂറുകളാണ് നടത്തുന്നത്. ബുക്കിങ്ങിനും വിശദവിവരങ്ങൾക്കും 9495390046 എന്ന നമ്പറിൽ ബന്ധപ്പെടാം.


പാലക്കാട് ഡിപ്പോയിൽനിന്ന് നെല്ലിയാമ്പതി, സൈലന്റ് വാലി, മലക്കപ്പാറ, നിലമ്പൂർ, കൊട്ടിയൂർ, അതിരപ്പള്ളി, വാഴച്ചാൽ, സിൽവർ സ്റ്റോം, മൂന്നാർ (മാമലക്കണ്ടം), കുട്ടനാട് കായൽ യാത്ര എന്നീ സ്ഥലങ്ങളിലേക്കാണ് യാത്ര. വിശദ വിവരങ്ങൾക്ക് 9447837985, 83048 59018 എന്നീ നമ്പറുകളിൽ വിളിക്കാം.


മലക്കപ്പാറ- കുട്ടനാട്, കൊട്ടിയൂര്‍, മൂകാംബിക- കുടജാദ്രി, പൈതല്‍മല, റാണിപുരം, നിലമ്പൂര്‍- മിനി ഊട്ടി, വയനാട്, കോഴിക്കോട്, സൈലന്റ് വാലി- മലമ്പുഴ പാക്കേജുകളാണ് കണ്ണൂരിൽനിന്ന് പുറപ്പെടുന്നത്.

Tags:    
News Summary - KERALA STATE ROAD TRANSPORT CORPORATION BUDGET TOURISM JUNE 2025 TOUR CALENDAR TRIP DETAILS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.