കോവിഡിനു ശേഷം വലിയ ഉണർവാണ് ടൂറിസം രംഗത്ത്. ഈ സാഹചര്യത്തിൽ 2023ൽ സഞ്ചാരികൾ നിർബന്ധമായും സന്ദർശിക്കേണ്ട 52 രാജ്യങ്ങളിൽ കേരളവും. ന്യൂയോർക് ടൈംസ് ആണ് പട്ടിക പുറത്തുവിട്ടത്. 52 രാജ്യങ്ങളുടെ പട്ടികയിൽ 13ാം സ്ഥാനമാണ് കേരളത്തിന്.
പട്ടികയിൽ ഇടംപിടിച്ച ഏക ഇന്ത്യൻ സംസ്ഥാനവും കേരളമാണ്. മനോഹരമായ കടൽത്തീരങ്ങളും കായലുകളും രുചികരമായ ഭക്ഷണവുമാണ് കേരളത്തിന്റെ ഹൈലറ്റ്സ് എന്നും ന്യൂയോർക് ടൈംസ് പറയുന്നു. വൈക്കത്തഷ്ടമി ഉൽസവത്തെ കുറിച്ചും സർക്കാരിന്റെ ഉത്തരവാദിത്ത ടൂറിസം പദ്ധതിയെ കുറിച്ചും ലേഖനത്തിൽ പരാമർശിക്കുന്നു.
ഇതൊന്നും കൂടാതെ, ഹിൽ സ്റ്റേഷനുകൾ, വ്യാപാര നഗരങ്ങൾ,ഗ്രാമങ്ങൾ തുടങ്ങി വിനോദസഞ്ചാരികളുടെ ശ്രദ്ധയാകർഷിക്കുന്ന നിരവധി കാഴ്ചകളും കേരളത്തിലുണ്ട്. കുമരകത്തെ കുറിച്ചും ലേഖനത്തിൽ വിശദീകരിക്കുന്നുണ്ട്.
പട്ടികയാണ് ലണ്ടനാണ് ഒന്നാംസ്ഥാനത്ത്. ജപ്പാനിലെ മോറിയോക്ക, മോണുമെന്റ് വാലി നവാജോ ട്രൈബൽ പാർക്ക്, സ്കോട്‍ലൻഡിലെ കിൽമാർട്ടിൻ ഗ്ലെൻ എന്നിവയാണ് യഥാക്രമം രണ്ടുംമൂന്നും നാലും സ്ഥാനങ്ങളിൽ. പട്ടികയുടെ പൂർണവിവരം:
1. ലണ്ടൻ , യുകെ 2. മോറിയോക്ക, ജപ്പാൻ3. സ്മാരക വാലി നവാജോ ട്രൈബൽ പാർക്ക്, അരിസോണ 4. കിൽമാർട്ടിൻ ഗ്ലെൻ, സ്കോട്ട്ലൻഡ് 5. ഓക്ക്ലാൻഡ് , ന്യൂസിലാൻഡ് 6. പാം സ്പ്രിംഗ്സ് , കാലിഫോർണിയ 7. കംഗാരു ദ്വീപ്, ഓസ്ട്രേലിയ 8. വ്ജോസ നദി, അൽബേനിയ 9. അക്ര , ഘാന10. ട്രോംസോ, നോർവേ 11. ലെൻകോയിസ് മാരൻഹെൻസസ് നാഷണൽ പാർക്ക്, ബ്രസീൽ 12. ഭൂട്ടാൻ 13. കേരളം, ഇന്ത്യ 14. ഗ്രീൻവില്ലെ, സൗത്ത് കരോലിന 15. ട്യൂസൺ, അരിസോണ 16. മാർട്ടിനിക് 17. നമീബ് മരുഭൂമി, ദക്ഷിണാഫ്രിക്ക 18. അലാസ്ക റെയിൽവേ 19. ഫുകുവോക്ക, ജപ്പാൻ, 20. ഫ്ലോറസ്, ഇന്തൊനീഷ്യ 21. ഗ്വാഡലജാര, മെക്സിക്കോ 22. ടാസ്സിലി എൻ'അജ്ജർ, അൾജീരിയ, 23. കഖേതി, ജോർജിയ 24. നിംസ്, ഫ്രാൻസ് 25. ഹാ ജിയാങ്, വിയറ്റ്നാം 26. സലാല, ഒമാൻ 27. ക്യൂബ 28. ഒഡെൻസ്, ഡെന്മാർക്ക്29. ഉലുരു-കറ്റ ജുട്ട നാഷണൽ പാർക്ക്, ഓസ്‌ട്രേലിയ 30. ബോക്വെറ്റ്, പനാമ 31. ടാർഗോണ, സ്പെയിൻ 32. ചാൾസ്റ്റൺ, സൗത്ത് കരോലിന 33. കായോസ് കൊച്ചിനോസ്, ഹോണ്ടുറാസ്34. ബർഗണ്ടി ബിയർ ട്രയൽ, ഫ്രാൻസ് 35. ഇസ്തംബുൾ , തുർക്കി36. തായ്‌പേയ് , തായ്‌വാൻ 37. എൽ പോബ്ലാഡോ, മെഡെലിൻ, കൊളംബിയ 38. ലോസാൻ, സ്വിറ്റ്സർലൻഡ്39. മെഥാന, ഗ്രീസ് 40. ലൂയിസ്‌വില്ലെ , കെന്റക്കി 41. മനാസ്, ബ്രസീൽ 42. വിൽനിയസ്, ലിത്വാനിയ 43. മക്കോൺ, ജോർജിയ 44. മാഡ്രിഡ് , സ്പെയിൻ 45. ഗ്രാൻഡ് ജംഗ്ഷൻ, കൊളറാഡോ കൊളംബിയ 47. ബെർഗാമോയും ബ്രെസിയയും, ഇറ്റലി 48. അമേരിക്കൻ പ്രേരി, മൊണ്ടാന 49. ഈസ്റ്റേൺ ടൗൺഷിപ്പുകൾ, ക്യൂബെക്ക് 50. ന്യൂ ഹെവൻ, കണക്റ്റിക്കട്ട് 51. ബ്ലാക്ക് ഹിൽസ്, സൗത്ത് ഡക്കോട്ട 52. സരജേവോ, ബോസ്നിയ, ഹെർസഗോവിന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.