ഐ.ആർ.സി.ടി.സി തേജസ്​ എക്​സ്​പ്രസ്​ സർവിസ്​ ഒക്​ടോബർ 17ന്​ പുനഃരാരംഭിക്കും

ന്യൂഡൽഹി: കോവിഡ്​ ലോക്​ഡൗണിനെ തുടർന്ന്​ നിർത്തിയ തേജസ്​ എക്​സ്​പ്രസ്​ സർവിസ്​ ഐ.ആർ.സി.ടി.സി പുനഃരാരംഭിക്കുന്നു. ഒക്​ടോബർ 17 മുതൽ ലഖ്​നോ-ന്യൂഡൽഹി, അഹമ്മദാബാദ്​-മുംബൈ റൂട്ടുകളിൽ ട്രെയിൻ സർവിസ്​ പുനഃരാരംഭിക്കുമെന്ന്​ റെയിൽവേ അറിയിച്ചു. ഏഴ്​ മാസങ്ങൾക്ക്​ ശേഷമാണ്​ ട്രെയിൻ വീണ്ടും ഓടി തുടങ്ങുന്നത്​.

കോവിഡിനെ തുടർന്നുണ്ടായ പുതിയ സാഹചര്യത്തിൽ ജോലി ചെയ്യാൻ ജീവനക്കാർക്ക്​ പരി​ശീലനം നൽകിയിട്ടുണ്ടെന്ന്​ റെയിൽവേ അറിയിച്ചു. കോവിഡ്​ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാവും സർവീസ്​. സർവീസ്​ പുനഃരാരംഭിക്കാൻ തീരുമാനിച്ചുവെങ്കിലും ബുക്കിങ്​ ഇതുവരെ തുടങ്ങിയിട്ടില്ല വൈകാതെ ഇതും ആരംഭിക്കുമെന്നാണ്​ റെയിൽവേ അറിയിക്കുന്നത്​.

അതേസമയം, ഇന്ദോറിനും വാരണാസിക്കും ഇടയിൽ സർവീസ്​ നടത്തുന്ന കാശിമഹാകാൾ എക്​സ്​പ്രസി​െൻറ സർവിസ്​ പുനഃരാരംഭിക്കുന്നത്​ സംബന്ധിച്ച്​ റെയിൽവേ അറിയിപ്പൊന്നും പുറത്ത്​ വന്നിട്ടില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.