ഇന്ത്യ-യു.കെ വിമാന സർവിസ്​ ജനുവരി എട്ടിന്​ പുനരാരംഭിക്കും

ന്യൂഡൽഹി: കൊറോണ ​ൈവറസിന്‍റെ വകഭേദം കണ്ടെത്തിയതിനെ തുടർന്ന്​ നിർത്തിവെച്ച ഇന്ത്യ-യു.കെ വിമാന സർവിസ്​ ജനുവരി എട്ടിന്​ പുനരാരംഭിക്കുമെന്ന്​ വ്യോമയാന മന്ത്രി ഹർദീപ്​ സിങ്​ പുരി അറിയിച്ചു. അതേസമയം, ജനുവരി 23 വരെ ആഴ്ചയിൽ 15 വിമാനം മാത്രമേ ഉണ്ടാകൂ.

ഡൽഹി, മുംബൈ, ബംഗളൂരു, ഹൈദരാബാദ്​ എന്നിവിടങ്ങളിൽനിന്നാകും വിമാന സർവിസ്​. ആദ്യം ഡിസംബർ 23 മുതൽ 31 വരെയാണ്​ വിമാന സർവിസ്​ വിലക്കിയത്​. പിന്നീട്​ ജനുവരി ഏഴ്​ വരെ നീട്ടുകയായിരുന്നു.

കൊറോണ വൈറസിന്‍റെ ജനിതകമാറ്റം വന്ന വകഭേദം റിപ്പോർട്ട് ചെയ്തതിന് ശേഷം യു.കെയിൽനിന്ന് ഇന്ത്യയിലെത്തിയത് 33,000 യാത്രക്കാരാണ്​. 70 ശതമാനം വ്യാപനശേഷി കൂടിയ വൈറസാണ് യു.കെയിൽ കണ്ടെത്തിയത്. തുടർന്ന്​ ഇന്ത്യയെ കൂടാതെ നിരവധി രാജ്യങ്ങളും വിമാന സർവിസ്​ വിലക്കുകയായിരുന്നു.

Tags:    
News Summary - India-UK flights will resume on January 8

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.