പനജി: ഗോവയിൽ വിനോദസഞ്ചാര മേഖലയുടെ തളർച്ചക്ക് കാരണം ഇഡ്ഡലിയും സാമ്പാറും വടപാവും യുക്രെയ്ൻ യുദ്ധവുമാണെന്ന വിചിത്രവാദവുമായി ബി.ജെ.പി എം.എൽ.എ മൈക്കൽ ലോബോ. ഇഡ്ഡലിയും സാമ്പാറും വടപാവും വിൽക്കുന്ന തട്ടുകടകൾ കൂടിയതോടെയാണ് സഞ്ചാരികൾ വരാതായതായതെന്നാണ് എം.എൽ.എയുടെ വാദം. റഷ്യ-യുക്രെയൻ യുദ്ധവും സഞ്ചാരികളുടെ എണ്ണം കുറച്ചെന്ന് ഇദ്ദേഹം പറയുന്നു.
വിനോദ സഞ്ചാരികൾ കുറഞ്ഞതിന് സർക്കാറിനെ മാത്രം കുറ്റപ്പെടുത്താനാവില്ല. ഇക്കാര്യത്തിൽ എല്ലാവരും ഉത്തരവാദികളാണ്. ബംഗളൂരുവിൽ നിന്ന് വരുന്നവർ വട പാവ് വിൽക്കുന്നു. മറ്റുചിലർ ഇഡ്ഡലിയും സാമ്പാറും വിൽക്കുന്നു. അതുകൊണ്ടാണ് രണ്ടുവർഷമായി അന്താരാഷ്ട്ര സഞ്ചാരികളുടെ എണ്ണത്തിൽ കുറവ്.
മൈക്കൽ ലോബോ
യുദ്ധം കാരണം യുക്രെയ്നിൽ നിന്നും റഷ്യയിൽ നിന്നുമുള്ള സഞ്ചാരികളുടെ വരവ് കുറഞ്ഞു. സോവിയറ്റ് മേഖലയിൽ നിന്നുള്ള സഞ്ചാരികൾ കുറഞ്ഞു. ഗോവയിലേക്ക് സഞ്ചാരികൾ വരാൻ മടിക്കുന്നത് എന്ത് എന്നതിനെ കുറിച്ച് ടൂറിസം വകുപ്പ് എല്ലാവരുമായി കൂടിയാലോചിച്ച് പരിഹാരം കണ്ടെത്തണം. ബീച്ച് പരിസരങ്ങൾ മറ്റുസ്ഥലങ്ങളിൽനിന്നുള്ളവർക്ക് വാടകയ്ക്ക് നൽകുന്നതിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.