Posted On
date_range Updated On
date_range ഹംഗറി പ്രധാനമന്ത്രി വിക്ടർ ഓർബൻ തേക്കടി സന്ദർശിച്ചു
തൊടുപുഴ: കേരളം സന്ദർശിക്കുന്നതിന്‍റെ ഭാഗമായി ഹംഗറി പ്രധാനമന്ത്രി വിക്ടർ ഓർബൻ മൂന്നാറിലും തേക്കടിയിലുമെത്തി. ഭാര്യ ആനിക്കോ ലിവായി, രണ്ടു പെണ്മക്കൾ എന്നിവരോടൊപ്പമാണ് സന്ദർശനം. തേക്കടിയിലെ സ്വകാര്യ റിസോർട്ടിലായിരുന്നു താമസം.
നേരത്തെ കൊച്ചിയിലെത്തിയ സംഘം ആലപ്പുഴ, അതിരപ്പിള്ളി, കുമരകം തുടങ്ങിയ സ്ഥലങ്ങളും സന്ദർശിച്ചിട്ടുണ്ട്. മൂന്നാറിലെയും തേക്കടിയിലെയും വിവിധ വിനോദസഞ്ചാരകേന്ദ്രങ്ങൾ സന്ദർശിച്ചശേഷം ചൊവ്വാഴ്ചയാണ് സംഘം ഇവിടെ നിന്ന് മടങ്ങിയത്. നേരത്തെ കുട്ടനാട് സന്ദർശിച്ച ഹംഗറി പ്രധാനമന്ത്രിയും കുടുംബവും ഹൗസ് ബോട്ട് യാത്ര നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.