നജ്​റാനിലെ 'ഹിമ സാംസ്​കാരിക ഡിസ്​ട്രിക്​റ്റ്​' ഇനി ​ലോക പൈതൃക പട്ടികയിൽ

ജിദ്ദ: സൗദിയിലെ തെക്ക്​ പടിഞ്ഞാറ്​ ഭാഗത്തെ നജ്​റാനിലെ 'ഹിമ സാംസ്​കാരിക ഡിസ്​ട്രിക്​റ്റ്​' ​ഐക്യരാഷ്ട്ര വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്കാരിക സംഘടനയുടെ (യുനെസ്കോ)യുടെ ലോക പൈതൃക പട്ടികയിൽ ഇടംതേടി. സാംസ്​കാരിക മന്ത്രി അമീർ ബദ്​ർ ബിൻ അബ്​ദുല്ല ബിൻ ഫർഹാനാണ്​ ഇക്കാര്യം അറിയിച്ചത്​. ചൈനയിലെ ഫുഷോയിൽ നടന്ന ലോക പൈതൃക സമിതിയുടെ 44ാം സെഷ​ൻ യോഗത്തിലാണ്​ മനുഷ്യ പൈതൃകത്തിന് അസാധാരണമായ സാർവത്രിക മൂല്യമുള്ള ഒരു സാംസ്കാരിക സൈറ്റ്എന്ന നിലയിൽ​ നജ്​റാൻ ഹിമ സാംസ്​കാരിക ഡിസ്​ട്രിക്​റ്റിനു ഇടം ലഭിച്ചത്​.


ഇ​തോടെ സൗദിയിലെ ആറാമത്തെ സ്​ഥലം​ യുനസ്​കോ പൈതൃക പട്ടികയിൽ രജിസ്റ്റർ ചെയ്യുന്നതിൽ രാജ്യം വിജയിച്ചിരിക്കുകയാണ്​. നേരത്തെ അഞ്ച്​ സ്ഥലങ്ങളാണ്​ പൈതൃക പട്ടികയിൽ ഉൾപ്പെട്ടത്​​. 2008 ൽ അൽഹിജർ, 2010 ൽ റിയാദ്​ ദർഇയയിലെ തുറൈഫ്​ ഡിസ്​ട്രിക്​റ്റ്​, 2014ൽ ജിദ്ദ ഹിസ്​റ്റോറിക്കൽ മേഖല, 2015 ൽ ഹാഇൽ മേഖലയിലെ റോക്​ ആർട്ട്​ സൈറ്റുകൾ, 2018ൽ അൽഅഹ്​സ ഒയാസിസ്​ എന്നിവയാണ്​ ​മുമ്പ്​ പൈതൃക പട്ടികയിൽ ഇടംനേടിയ സ്ഥലങ്ങൾ.

സൽമാൻ രാജാവി​െൻറയും കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാ​െൻറയും വലിയ പിന്തുണയുടെയും താൽപ്പര്യത്തി​െൻറയും ഫലമാണ് നജ്‌റാനിലെ ഹിമ സാംസ്കാരിക മേഖല യു​നസ്​കോ പൈതൃക പട്ടികയിൽ രജിസ്​റ്റർ ചെയ്​തിരിക്കുന്നതെന്ന്​ സാംസ്കാരിക മന്ത്രി പറഞ്ഞു. മനുഷ്യ നാഗരികതയുടെ ഭൂപടത്തിലെ പ്രധാനപ്പെട്ട പൈതൃക സൈറ്റുകളാൽ സമ്പന്നമാണ്​ സൗദി അറേബ്യ. രാജ്യത്തി​െൻറ സാംസ്കാരിക സമ്പത്തും സാംസ്കാരിക ആഴങ്ങളും ലോകത്തെ അറിയിക്കുന്നതിനും എല്ലാ ദേശീയ അന്തർ‌ദേശീയ റെക്കോർഡുകളിലും രജിസ്റ്റർ ചെയ്യുന്നതിനും ശ്രമം നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഹിമാ സാംസ്​കാരിക മേഖല രജിസ്റ്റർ ചെയ്യുന്ന പ്രക്രിയ വിജയരകമായത്​ രാജ്യത്തി​െൻറ പ്രതിനിധി സംഘം ​പ്രിൻസസ്​ ഹൈഫാ ബിൻത്​ അബ്​ദുൽ അസീസ്​ ആലു മുഖ്​റി​െൻറ നേതൃത്വത്തിലും സാംസ്കാരിക മന്ത്രാലയം, പുരാവസ്​തു അതോറിറ്റി, ദേശീയ വിദ്യാഭ്യാസ സമിതി, സാംസ്കാരിക, ശാസ്ത്ര സമിതി എന്നിവയിൽ നിന്നുള്ള സംഘങ്ങളും യുനസ്​കോയിൽ നടത്തിയ പരിശ്രമത്തി​െൻറ ഫലമാണെന്നും മന്ത്രി പറഞ്ഞു.


ഹിമയിലെ സാംസ്കാരിക റോക്ക് ആർട്ട് ഏരിയ 557 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ളതാണ്. കൂടാതെ 550 റോക്ക് ആർട്ട് പെയിൻറുങുകളും ലക്ഷക്കണക്കിന് റോക്ക് കൊത്തുപണികളും ചിത്രങ്ങളും ഉൾക്കൊള്ളുന്നു. ലോകത്തിലെ ഏറ്റവും വലിയ റോക്ക് ആർട്ട് കോംപ്ലക്സുകളിൽ ഒന്നാണിത്. അറേബ്യൻ ഉപദ്വീപി​െൻറ തെക്കൻ ഭാഗങ്ങളിലടെ പുരാതനകാലത്ത്​ കച്ചവട സംഘങ്ങൾ കടന്നു പോകുന്ന റൂട്ടുകളിലെ പ്രധാന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. പുരാതന അറേബ്യൻ ഉപദ്വീപിലെ പ്രധാന വിപണികളിൽ ഒന്നായിരുന്നു ഇതെന്ന് വിശ്വസിക്കപ്പെടുന്നു. നിരവധി പുരാതന ഗ്രന്ഥങ്ങളിൽ എഴുതിയ പതിനായിരക്കണക്കിന് ശിലാ ലിഖിതങ്ങൾ ഹിമ സ്​ഥലത്ത്​ ഉൾപ്പെടുന്നുവെന്നും സാംസ്​കാരിക മന്ത്രി പറഞ്ഞു.

Tags:    
News Summary - Hima a rock art site in Najran added to UNESCOs World Heritage List

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.