ഫാസ്​ടാഗ്​ ഫെബ്രുവരി 15 മുതൽ നിർബന്ധം; ഉത്തരവ്​ തിരുത്തി കേന്ദ്രം

ന്യൂഡൽഹി: ഫാസ്​ടാഗ്​ നിർബന്ധമാക്കിയുള്ള ഉത്തരവിൽ മാറ്റം വരുത്തി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. ഫെബ്രുവരി 15 മുതലാവും ഫാസ്​ടാഗ്​ നിർബന്ധമാക്കുകയെന്ന്​ ഗതാഗത മന്ത്രാലയം അറിയിച്ചു. ജനുവരി ഒന്ന്​ മുതൽ ഫാസ്​ടാഗ്​ നിർബന്ധമാക്കുമെന്നായിരുന്നു കേന്ദ്രത്തിന്‍റെ നേരത്തെയുണ്ടായിരുന്ന ഉത്തരവ്​.

രാജ്യത്തുള്ള ടോൾ പ്ലാസകളിൽ 75 മുതൽ 80 ശതമാനം വാഹനങ്ങൾ മാത്രമാണ്​ ഫാസ്​ടാഗ്​ ഉപയോഗിച്ച്​ കടന്ന്​ പോകുന്നത്​. ഇത്​ 100 ശതമാനമാക്കി ഉയർത്തുകയാണ്​ കേന്ദ്രസർക്കാറിന്‍റെ ലക്ഷ്യം. ​ഫാസ്​ടാഗ്​ നിർബന്ധമാക്കുന്നതിന്​ മുന്നോടിയായുള്ള അടിസ്ഥാന സൗകര്യങ്ങളും ടോൾ പ്ലാസകളിൽ ഒരുക്കണം. ഇതിനുള്ള നടപടികളും പുരോഗമിക്കുകയാണ്​.

ഫാസ്​ടാഗ്​ നിർബന്ധമാക്കുന്നതോടെ ടോൾ പ്ലാസകളിൽ ഒരു ലൈനിലൂടെ മാത്രമേ പണം നൽകി കടന്നു പോകാൻ സാധിക്കു. ഫാസ്​ടാഗിന്‍റെ ലൈനിൽ ടാഗില്ലാതെ വാഹനങ്ങൾ എത്തിയാൽ ഇരട്ടി തുക ടോളായി ഈടാക്കും. 

Tags:    
News Summary - Govt extends deadline for use of FASTag till February 15

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.