ഊട്ടിയിലെ കാരറ്റ്​ തോട്ടം (ഫോ​ട്ടോ: മുസ്​തഫ അബൂബക്കർ

സഞ്ചാരികൾക്ക്​ സന്തോഷ വാർത്ത; ബുധനാഴ്ച മുതൽ ഊട്ടിയിലേക്ക്​ സ്വാഗതം

ഗൂഡല്ലൂർ: ഈ കോവിഡ്​ കാലത്ത്​ മലയാളികളടക്കമുള്ള സഞ്ചാരികൾ ഏറ്റവുമധികം നഷ്​ടബോധം അനുഭവപ്പെട്ട സ്​ഥലങ്ങളിലൊന്നാകും ഊട്ടി. നീലഗിരിയിലെ കുളിരും താഴ്​വാരങ്ങളിലെ കാണാകാഴ്​ചകളും തേടിപ്പോകാൻ കൊതിക്കാത്തവരുണ്ടാകില്ല. അത്തരക്കാർക്കിതാ സന്തോഷ വാർത്ത. നീലഗിരി ജില്ലയിലേക്ക് വിനോദ സഞ്ചാരികൾക്ക് തമിഴ്​നാട്​ സർക്കാർ വീണ്ടും പ്രവേശനം അനുവദിച്ചിരിക്കുന്നു.

ബുധനാഴ്ച മുതൽ ഇവിടേക്ക്​ ആളുകൾക്ക്​ വരാം. എന്നാൽ, കൈയിൽ ടൂറിസ്​റ്റ്​ പാസുണ്ടായിരിക്കണം എന്ന്​ മാത്രം. https://tnepass.tnega.org/ എന്ന വെബ്​സൈറ്റ്​ വഴി​ പാസ്​ എടുക്കാം​. അപേക്ഷിക്കുമ്പോൾ ടൂറിസ്​റ്റുകളാണന്ന് വ്യക്തമാക്കി വേണ്ട രേഖകൾ സമർപ്പിക്കണം. വിനോദസഞ്ചാരികൾക്ക്​ ഹോട്ടലുകളിലും ക്വാട്ടേജുകളിൽ താമസിക്കാനും അനുമതിയായിട്ടുണ്ട്​.

ഊട്ടി ബൊട്ടാണിക്കൽ ഗാർഡ​െൻറ കവാടം

ഊട്ടി ബൊട്ടാണിക്കൽ ഗാർഡൻ, റോസ് ഗാർഡൻ, കുന്നൂർ സിംസ്പാർക്ക്, കോത്തഗിരി നെഹ്റു പാർക്ക്, മേട്ടുപാളയം ചുരത്തിലെ കാട്ടേരി പാർക്ക്​ എന്നിവിടങ്ങളിലേക്ക്​ മാത്രമാണ് പ്രവേശനമെന്ന് ജില്ല കലക്ടർ ജെ. ഇന്നസെൻറ് ദിവ്യ അറിയിച്ചു.

ലോക്ഡൗൺ പ്രഖ്യാപിച്ചശേഷം ഇതുവരെ ടൂറിസ്​റ്റുകൾക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. ടൂറിസ്​റ്റുകളെ മാത്രം ആശ്രയിച്ചാണ് ഊട്ടിയിലെ വ്യാപാര മേഖല ചലിക്കുന്നത്​. 

ഗൂഡല്ലൂർ-ഊട്ടി പാത


 


Tags:    
News Summary - from Wednesday own wards travelers can come to ooty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.