കുവൈത്തിൽ സന്ദർശക വിസ താൽക്കാലികമായി നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്തിൽ കുടുംബ, വിനോദസഞ്ചാര സന്ദർശക വിസ നൽകുന്നത് താൽക്കാലികമായി നിർത്തിവെച്ചു. ആഭ്യന്തര മന്ത്രി ശൈഖ് അഹ്മദ് നവാഫ് അസ്സബാഹ് ആണ് ഉത്തരവ് ഇറക്കിയത്.

തിങ്കളാഴ്ച മുതൽ പുതിയ അറിയിപ്പ് ഉണ്ടാകുന്നത് വരെയാണ് പ്രാബല്യം. വിസ നടപടികൾക്ക് പുതിയ മെക്കാനിസം കൊണ്ടുവരുന്നതിന് മുന്നോടിയായി ആണ് നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി.

ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറിയുടെ പ്രത്യേക അനുമതിയോടെ നിയന്ത്രിതമായി മാത്രമേ കുടുംബ സന്ദർശക വിസ അനുവദിച്ചിരുന്നുള്ളൂ. 500 ദീനാറിന് മുകളിൽ ശമ്പളം ഉള്ളവർക്ക് മാത്രമാണ് ഇത് നൽകിയിരുന്നത്.

Tags:    
News Summary - Family and Tourist visit visas suspended until further notice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.