representative image

മലപ്പുറം - മലക്കപ്പാറ കെ.എസ്​.ആർ.ടി.സി യാത്രക്ക്​ മികച്ച പ്രതികരണം; നാളെ രണ്ട്​ ബസുകൾ

മലപ്പുറം: മൂന്നാറിലേക്കുള്ള ഉല്ലാസ യാത്ര സർവിസിന്​ പിന്നാലെ മലപ്പുറത്തുനിന്ന്​ ആരംഭിക്കുന്ന മലക്കാപ്പാറ കെ.എസ്​.ആർ.ടി.സി യാത്രക്കും മികച്ച പ്രതികരണം. ഞായറാഴ്ചയാണ്​ ആദ്യ സർവിസ്​ ആരംഭിക്കുക. കാട്ടിലൂടെയുള്ള മലക്കപ്പാറ യാത്ര കുറഞ്ഞ ചെലവില്‍ ആസ്വദിക്കാനുള്ള അവസരമാണ്​ മലപ്പുറം കെ.എസ്​.ആർ.ടി.സി ഒരുക്കുന്നത്​.

കഴിഞ്ഞയാഴ്ചയാണ്​ ഇൗ യാത്ര പ്രഖ്യാപിച്ചത്​. യാത്രയുടെ ടിക്കറ്റ്​ ബുക്ക്​ ചെയ്യാൻ വലിയ തിരക്കാണ്​ അനുഭവപ്പെട്ടത്​. ഇതിന്‍റെ അടിസ്​ഥാനത്തിൽ നാളെ 4.45ന്​ മറ്റൊരു ബസ്​ കൂടി മലക്കപ്പാറയിലേക്ക്​ ഏർപ്പെടുത്തിയിട്ടുണ്ട്​.

രാവിലെ പുറപ്പെടുന്ന ബസുകള്‍ ഉച്ചക്ക് 12.30നും 1.30നും ഇടയിൽ മലക്കപ്പാറയിലെത്തും. രണ്ടരയോടെ തമിഴ്നാട് അതിര്‍ത്തിക്കരികില്‍ വെച്ച് മടങ്ങും. രാത്രി പത്തു മണിയോടെയാണ്​ മലപ്പുറത്ത്​ എത്തുക.

ഏകദിന യാത്രക്ക്​ 600 രൂപയാണ് ഈടാക്കുന്നത്. ഭക്ഷണം പാക്കേജിൽ ഉള്‍പ്പെടുന്നില്ല. അതേസമയം, മലക്കപ്പാറയില്‍ നാടന്‍ ഭക്ഷണത്തിന്​ സൗകര്യം ഒരുക്കും.

അതിരപ്പിള്ളി കഴിഞ്ഞാൽ ഏകദേശം 60 കിലോമീറ്ററോളം വനത്തിനുള്ളിലൂടെയാണ് യാത്ര. ധാരാളം മൃഗങ്ങളു​ള്ള ഭാഗമാണിത്​. ഭാഗ്യമുണ്ടെങ്കിൽ അവയെ കാണാനാകും. അതിരപ്പിള്ളി വ്യൂ പോയിന്‍റ്, ചാർപ്പ വെള്ളച്ചാട്ടം, വാഴച്ചാല്‍, പെരിങ്ങൽക്കുത്ത് ഡാം റിസർവോയർ, ആനക്കയം പാലം, ഷോളയാർ ഡാം, വാൽവ് ഹൗസ്, പെൻസ്റ്റോക്, നെല്ലിക്കുന്ന്, മലക്കപ്പാറ ടീ എസ്റ്റേറ്റ് എന്നിവയും യാത്രയിൽ അടുത്തറിയാനാകും.

ചാലക്കുടിയില്‍നിന്ന്​ പരിചയസമ്പന്നനായ ഒരു ഡ്രൈവര്‍ കൂടി വണ്ടിയിലുണ്ടാകും. നിലവില്‍ ചാലക്കുടിയില്‍നിന്ന്​ കെ.എസ്.ആർ.ടി.സിയുടെ മലക്കപ്പാറ പാക്കേജ്​ ഉണ്ട്. എല്ലാ ഞായറാഴ്ചയും മലപ്പുറത്തുനിന്ന്​ മലക്കപ്പാറ യാത്ര സർവിസ്​ നടത്താനാണ്​ തീരുമാനം. ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും: 0483 2734950, 9447203014.

മലപ്പുറം കൂടാതെ ആലപ്പുഴ, ഹരിപ്പാട്​ എന്നിവിടങ്ങളിൽനിന്നും മലക്കപ്പാറയിലേക്ക്​ കെ.എസ്​.ആർ.ടി.സി സർവിസ്​ നടത്തുന്നുണ്ട്​. ഹരിപ്പാട്ടിൽനിന്ന്​ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക്​ 0479 2412620 നമ്പറിൽ വിവരങ്ങൾ ലഭിക്കും.

നവംബർ നാലിനാണ്​ ആലപ്പുഴയിൽനിന്നുള്ള ആദ്യ സർവിസ്​. വിവരങ്ങൾക്ക്​: 9544258564.

Tags:    
News Summary - Excellent response to Malappuram-Malakappara KSRTC journey; Two buses tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.