അൽഐൻ മൃഗശാല

അൽഐൻ മൃഗശാലയിൽ ഇന്നും നാളെയും പ്രവേശനം സൗജന്യം

ദുബൈ: സൗദി ദേശീയ ദിനാ​ഘോഷത്തോടനുബന്ധിച്ച്​ വെള്ളി, ശനി ദിവസങ്ങളിൽ അൽഐൻ മൃഗശാലയിൽ സീജന്യ പ്രവേശനം അനുവദിക്കും. സൗദിയുടെ ആഘോഷത്തോടൊപ്പം യു.എ.ഇ പങ്കാളികളാകുന്നതിന്‍റെ ഭാഗമായാണ്​ സൗജന്യം പ്രഖ്യാപിച്ചത്​. അൽഐൻ സഫാരിയിൽ യാത്രചെയ്യാൻ മൃഗശാല 50 ശതമാനം കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്​. മൃഗങ്ങളുടെ അടുത്തുപോകാനും ഭക്ഷണം നൽകാനും കഴിയുന്നതുൾപ്പെടെ വിവിധ അനുഭവങ്ങൾ ആസ്വദിക്കാനുള്ള അവസരമാണ്​ സന്ദർശകർക്ക്​ ലഭിക്കുക.

യു.എ.ഇ രാഷ്​ട്രപിതാവിന്‍റെ പേരിലറിയപ്പെടുന്ന വാസ്തുവിദ്യാ വിസ്മയമായ ശൈഖ്​ സായിദ് മരഭൂ പഠനകേന്ദ്രത്തിൽ സന്ദർശിക്കാനും വ്യത്യസ്ത മൃഗങ്ങളെ അടുത്ത് കണ്ട്​ സഫാരി യാത്ര ചെയ്യാനും മൃഗശാലയിൽ സൗകര്യമുണ്ട്​. യു.എ.ഇയും സൗദി അറേബ്യയും തമ്മിലെ ശക്​തമായ ബന്ധത്തെ അടയാളപ്പെടുത്തുന്നതാണ് ആഘോഷ സന്ദർഭത്തിലെ ഓഫറെന്ന്​ അൽഐൻ മൃഗശാലയുടെയും അക്വേറിയം പബ്ലിക് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെയും ഡയറക്ടർ ജനറലായ ഗാനിം മുബാറക്​ അൽ ഹജ്​രി പറഞ്ഞു.

Tags:    
News Summary - entry to Al Ain Zoo is free today and tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.