മുതുമല തെപ്പക്കാടിലെ ആനയൂട്ട് കാണുന്ന വിനോദ സഞ്ചാരികൾ

മാട്ടുപൊങ്കലാഘോഷിച്ച് മുതുമലയിലെ ആനകൾ; ആവേശത്തിൽ പങ്കുചേർന്ന്​ സഞ്ചാരികളും

ഗൂഡല്ലൂർ: മുതുമല കടുവാ സങ്കേതത്തിലെ വളർത്താനകൾക്ക് മാട്ടുപൊങ്കലാഘോഷത്തിന്‍റെ ഭാഗമായി പ്രത്യേക പൂജകൾക്ക്​ ശേഷം ആനയൂട്ട് നടത്തി. കരിമ്പ്, ശർക്കര, പഴങ്ങൾ എന്നിവ അടങ്ങിയ ഭക്ഷ്യകൂട്ടാണ്​ ആനയൂട്ടിനായി ഒരുക്കിയത്.

വെള്ളിയാഴ്ച വൈകീട്ട് നടന്ന ഗണപതി പൂജകൾക്ക്​ ശേഷമാണ് ആനയൂട്ട് നടത്തിയത്. സങ്കേതത്തിലെത്തിയ വിനോദ സഞ്ചാരികൾ കൗതുകത്തോടെയാണ് പൂജകളും ആനയൂട്ടും വീക്ഷിച്ചത്. ചടങ്ങുകൾ കാണാനും കാമറയിൽ പകർത്താനും നിരവധി പേരാണ്​ മത്സരിച്ചത്​.

ആനയൂട്ടിനായി ഓരോ ആനകൾക്കും ഒരുക്കിയ ഭക്ഷണകൂട്ട്

രണ്ട് കുട്ടിയാനയടക്കം 27 ആനകളാണ് ക്യാമ്പിലുള്ളത്. ആന സവാരി, നാട്ടിലിറങ്ങുന്ന കാട്ടാനകളെ വിരട്ടൽ, വനപാറാവ് എന്നിവക്കായി നിയോഗിക്കുന്ന ആനകളും വിശ്രമം നൽകുന്നവയടക്കമുള്ളവയെയാണ് ക്യാമ്പിൽ പരിപാലിക്കുന്നത്.

കോവിഡ് കാരണം പത്ത്​ മാസമായി അടച്ചിട്ട തമിഴ്​നാട്ടിലെ മുതുമല കടുവ സങ്കേതം കഴിഞ്ഞയാഴ്ച മുതൽ സഞ്ചാരികൾക്കായി വീണ്ടും തുറന്നിരുന്നു. ടൂറിസ്​റ്റുകളുമായി വാഹന സഫാരിയും ആരംഭിച്ചിട്ടുണ്ട്​.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.