ഏഴാറ്റുമുഖം പ്രകൃതിഗ്രാമം തുറന്നപ്പോൾ എത്തിയ സഞ്ചാരികൾ

ഏഴഴകോടെ ഏഴാറ്റുമുഖം പ്രകൃതിഗ്രാമം; മുഖം തെളിഞ്ഞ്​ സഞ്ചാരികളും

കൊച്ചി: ഏഴഴകോടെ ഏഴാറ്റുമുഖം പ്രകൃതിഗ്രാമം തുറന്നപ്പോൾ കുട്ടികളുമായി സഞ്ചാരികളുടെ ഒഴുക്ക്. എറണാകുളം ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലിെൻറ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രകൃതി ഗ്രാമം ശനിയാഴ്ചയാണ് തുറന്നത്. ടൂറിസം മേഖലയില്‍ കോവിഡ് ലോക്ഡൗണ്‍ ഇളവിനെ തുടര്‍ന്ന് ജില്ലയില്‍ ആദ്യം തുറന്ന വിനോദ സഞ്ചാര ഇടമാണ് ഏഴാറ്റുമുഖം.

കുടുംബത്തോടൊപ്പം പുറത്തുപോകാന്‍ കിട്ടിയ ആദ്യ അവസരം തന്നെ വിനിയോഗിച്ചവരാണ് എത്തിയ സന്ദര്‍ശകരിലേറെയും. 2018ലെ പ്രളയത്തില്‍ പൂര്‍ണ്ണമായി തകര്‍ന്ന പ്രകൃതി ഗ്രാമത്തെ സില്‍വര്‍ സ്റ്റോം അമ്യൂസ്‌മെൻറ് പാര്‍ക്കിെൻറ സഹകരണത്തോടെയാണ് ഡി.ടി.പി.സി പുനര്‍നിര്‍മ്മിച്ചത്. അതിരപ്പിള്ളി വാഴച്ചാല്‍ വനമേഖലയുടെയും ചാലക്കുടി പുഴയുടെയും വ്യത്യസ്ഥഭാവങ്ങള്‍ ആസ്വദിക്കാന്‍ കഴിയുന്ന രീതിയിലാണ് പ്രകൃതിഗ്രാമം പുനര്‍ നിര്‍മ്മിച്ചതെന്ന് സില്‍വര്‍‌സ്റ്റോം എം.ഡി. എ.ഐ. ഷാലിമാര്‍ പറഞ്ഞു.

വരും ദിവസങ്ങളില്‍ തിരക്ക് കൂടാനാണ് സാധ്യതയെന്നും കുറ്റമറ്റ രീതിയില്‍ കോവിഡ് പ്രോട്ടോകോള്‍ നടപ്പാക്കിയാണ് പ്രവര്‍ത്തനം തുടങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് പ്രോട്ടോകോള്‍ പാലിക്കേണ്ടതിനാല്‍ ഡി.ടി.പി.സി പ്രത്യേക ഉദ്ഘാടന ചടങ്ങ് വേണ്ടെന്നുവച്ചു. രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് ആറുവരെയാണ് സന്ദര്‍ശന സമയം. www.dtpcezhattumugham.com എന്ന വെബ്‌സൈറ്റില്‍ ബുക്കുചെയ്യാം. ഫോണ്‍: 9446005429.

Tags:    
News Summary - EKG Ezhattumugham Prakarthi Gramam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.