ദുബൈ ഗ്ലോബൽ വില്ലേജ്

ദുബൈയുടെ അരനൂറ്റാണ്ടിന്‍റെ ചരിത്രത്തിൽ 26 കൊല്ലവും ഒപ്പം നിന്ന ആഗോള ​ഗ്രാമമാണ്​ ഗ്ലോബൽ വില്ലേജ്​. 1997 ജനുവരിയിൽ ദുബൈ മുനിസിപ്പാലിറ്റിയുടെ എതിർവശത്തായി ക്രീക്കിന്​ സമീപത്താണ്​ ഗ്ലോബൽ വില്ലേജ്​ തുറന്നത്​. വിവിധ രാജ്യങ്ങളെ പ്രതിനധീകരിക്കുന്ന ചെറിയ കിയോസ്കുകൾ മാത്രമായിരുന്നു ഇവിടെയുണ്ടായിരുന്നത്​. പിന്നീട്​ വാഫി സിറ്റിയുടെ സമീപത്തെ ഊദ്​മേത്തയിലേക്ക്​ മാറ്റി. അഞ്ച്​ വർഷത്തോളം ഇവിടെയായിരുന്നു. നിലവിൽ ശൈഖ്​ സായിദ്​ റോഡിലൂ​ടെ പോയി എക്സിറ്റ്​ 37 എടുത്താൽ ആഗോള നഗരത്തിലെത്താം. തണുപ്പിന്‍റെ ആറ്​ മാസമാണ്​ പ്രവർത്തനം. അതുകഴിഞ്ഞാൽ ആറ്​ മാസം അടച്ചിടും. വിവിധ ദേശങ്ങളുടെ സംഗമ ഭൂമിയാണിത്​. 70 ലക്ഷത്തോളം സന്ദർശകർ ഓരോ വർഷവും എത്തുന്നുണ്ട്​. 

Tags:    
News Summary - Dubai Global Village

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.