കോവിഡിൽ ഉലഞ്ഞ്​ വിമാന സർവിസുകൾ; ഏപ്രിലിൽ ആഭ്യന്തര യാത്രക്കാർ 29 % കുറഞ്ഞു

കോവിഡിനെ തുടർന്ന്​ ലോകത്തിൽ തന്നെ ഏറ്റവുമധികം ദുരിതമുണ്ടായ നാടാണ്​ ഇന്ത്യ. ഇതി​െൻറ ഫലമായി ടൂറിസം വ്യവസായവും വ്യോമയാന മേഖലയുമെല്ലാം ഏറെ ബുദ്ധിമുട്ടിലാണ്​. രണ്ടാം തരംഗം കാരണം വീണ്ടും തകർച്ചയിലേക്കാണ്​ ഇൗ മേഖലകൾ പോകുന്നത്​. ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ മാർച്ചിനെ അപേക്ഷിച്ച് ഏപ്രിലിൽ 29 ശതമാനം ഇടിവാണ്​ രേഖപ്പെടുത്തിയത്​.

2021 മാർച്ചിൽ ആഭ്യന്തര യാത്രക്കാരുടെ എണ്ണം 78.2 ലക്ഷമായിരുന്നു. ഏപ്രിലിൽ ഇത്​ 57 ലക്ഷമായി കുറഞ്ഞു. മാർച്ച് അവസാനം മുതൽ രാജ്യത്തെ ബാധിച്ച കോവിഡി​െൻറ രണ്ടാം തരംഗമാണ് കുത്തനെ ഇടിയാൻ കാരണം.

അസുഖബാധിതനാകുമോ എന്ന ഭയം കാരണം പലരും വിമാനയാത്രകൾ ഉപേക്ഷിച്ചതായി റിപ്പോർട്ടുകൾ വ്യക്​തമാക്കുന്നു. മാർച്ച് മുതൽ ഏപ്രിൽ വരെ തുടർച്ചയായി 15 ശതമാനമാണ്​ യാത്രക്കാരുടെ എണ്ണത്തിൽ ഇടിവുണ്ടായത്​.

ഫെബ്രുവരി മുതൽ വിമാന സർവിസുകളുടെ എണ്ണത്തിലും കുറവുണ്ടായി. 2021 ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ 2300 സർവിസുകൾ വരെയുണ്ടായിരുന്നു. ഏപ്രിലിലത്​ രണ്ടായിരമായി കുറഞ്ഞു. ഏപ്രിലിൽ ഒരു വിമാനത്തിൽ ശരാശരി 93 പേർ മാത്രമാണുണ്ടായത്​. മാർച്ചിലിത്​ ശരാശരി 109 പേരായിരുന്നു.

Tags:    
News Summary - Domestic passenger traffic fell 29% in April

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.