നീലഗിരിയിലേക്ക് ഇ രജിസ്​ട്രേഷൻ റദ്ദാക്കിയിട്ടില്ലെന്ന്​ ജില്ല കലക്ടർ

ഗൂഡല്ലൂർ: അയൽ സംസ്​ഥാനങ്ങളിൽ നിന്ന് നീലഗിരി ജില്ലയിലേക്ക് വരുന്ന ടൂറിസ്​റ്റുകൾക്കും യാത്രക്കാർക്കും ഇ രജിസ്​ട്രേഷൻ വേണമെന്ന നിബന്ധന തുടരുന്നതായി ജില്ല കലക്ടർ ജെ. ഇന്നസെൻറ് ദിവ്യ വാർത്താക്കുറിപ്പിൽ അറിയിച്ചു. ജില്ലയിലേക്ക് വരുന്നതിന് ഇ പാസ്​വേണമെന്നത് ലളിതമാക്കി ഇ രജിസ്​ട്രേഷനാക്കി മാറ്റിയിരുന്നു.

എന്നാൽ ജില്ലയിലേക്ക് വരുന്ന ഇതര സംസ്​ഥാനങ്ങളിൽ നിന്നുള്ളവർക്ക് ഇ രജിസ്​ട്രേഷൻ വേണമെന്നത് റദ്ദാക്കിയിട്ടില്ലന്നും കലക്ടർ വ്യക്തമാക്കി. ടൂറിസ്​റ്റുകളുടെ വരവു വർധിക്കുന്ന സാഹചര്യത്തിൽ മാസ്​ക് ധിരക്കണമെന്നത് നിർബന്ധമാണ്. ഇതുസംബന്ധിച്ച് ബോധവത്കരണം നടത്തിവരുന്നു. അത്​ ലംഘിക്കുന്നവർക്ക്​ പിഴ ഈടാക്കുന്നത് തുടരുന്നതായും അറിയിച്ചു.

Tags:    
News Summary - District Collector says e-registration to Nilgiris has not been canceled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.