ആഘോഷത്തിനായി ആരും ഇനി ഇങ്ങോട്ടു വരേണ്ട; ഇന്ത്യക്കാരെ പൂർണമായും വിലക്കി മാലദ്വീപ്

മാലദ്വീപ്​: കോവിഡ് രണ്ടാം തരംഗം ശക്​തി പ്രാപിച്ച സാഹചര്യത്തിൽ ഇന്ത്യയുൾപ്പെടെയുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് പൂർണ്ണ വിലക്ക്​ ഏർപ്പെടുത്തുന്നതായി മാലദ്വീപ് അറിയിച്ചു. മാലദ്വീപിലെ ഇമിഗ്രേഷൻ വകുപ്പ്​ ട്വിറ്ററിൽ പങ്കുവെച്ച പ്രസ്​താവനയിലാണ്​ ഇക്കാര്യം പരാമർശിക്കുന്നത്​. ''വിനോദ സഞ്ചാരികൾ അടക്കം ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള മറ്റ് എല്ലാ വിഭാഗം വിസക്കാർക്കും താൽക്കാലിക നിരോധനം'' -എന്ന്​ ട്വീറ്റിൽ പറയുന്നുണ്ട്​​.

നേരത്തെ​ മാലദ്വീപ് ജനവാസമുള്ള ദ്വീപുകളിൽ ഇന്ത്യക്കാർക്ക്​​​ യാത്രാ നിരോധനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ, ഇപ്പോൾ ​ പൂർണനിരോധനം ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവാണ്​ പുറത്തുവന്നിരിക്കുന്നത്​​. ഇത്​ ഗൾഫ്​ രാജ്യങ്ങളിലേക്കടക്കം​ പോകുന്ന ​പ്രവാസികൾക്ക്​ തിരിച്ചടിയാകും.

മെയ്​ 13 മുതലാണ് ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള താൽക്കാലിക​ യാത്രാ നിരോധനം പ്രാബല്യത്തിൽ വരുന്നത്​. കഴിഞ്ഞ 14 ദിവസമായി ദക്ഷിണേഷ്യൻ രാജ്യങ്ങളിലൂടെ സഞ്ചരിക്കുന്ന വിനോദ സഞ്ചാരികൾക്കും ഈ നിയന്ത്രണം ബാധകമാണ്. ''മുൻകരുതൽ നടപടി എന്ന നിലക്ക്​, ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള എല്ലാ വിഭാഗത്തിലുമുള്ള വിസ ഉടമകളും (സാധുവായ വർക്ക് പെർമിറ്റുള്ള ആരോഗ്യപരിപാലന വിദഗ്ധർ ഒഴികെ) കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ മാലദ്വീപിലേക്ക് പ്രവേശിക്കുന്നത്​ താൽക്കാലികമായി നിരോധിച്ചിരിക്കുന്നു, " -പ്രസ്താവനയിൽ പറയുന്നു.

ഇന്ത്യയിൽ കോവിഡ്​ രണ്ടാം തരംഗം വലിയ നാശനഷ്​ടം വിതയ്​ക്കുന്നതും മറ്റ്​ രാജ്യങ്ങളിൽ കോവിഡ്​ കേസുകൾ ഉയർന്നതുമൊക്കെയാണ്​ മാലദ്വീപി​െൻറ യാത്രാ നിരോധനത്തിന്​ പിന്നിൽ. രാജ്യത്തി​െൻറ ചില ഭാഗങ്ങളിൽ രാത്രി കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്, പള്ളികളിലെ പ്രാർത്ഥനകളും തൽക്കാലം നിർത്തിവച്ചിട്ടുണ്ട്​. റെസ്റ്റോറൻറുകളിൽ പോയി ഭക്ഷണം കഴിക്കുന്നതിന് പകരം ടൈക്​എവേ സംവിധാനത്തിന്​ മാത്രമാണ്​​ അനുമതി കൂടാതെ സർവകലാശാലകളിലെ ഫിസിക്കൽ‌ ക്ലാസുകളുംം‌ നിർത്തിവച്ചിട്ടുണ്ട്​. നിലവിൽ ഒരാഴ്​ച്ചത്തേക്കാണ്​ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്​. കോവിഡ്​ സാഹചര്യം നിരീക്ഷിച്ച്​ മറ്റ്​ നടപടികൾ സ്വീകരിക്കാനാണ്​ അധികൃതരുടെ തീരുമാനം. 

Tags:    
News Summary - Covid crisis Maldives bans Indian tourists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.