തൊടുപുഴ: മൂന്നാർ മേഖലയിൽ ശക്തമായ കാറ്റും മഴയും തുടരുന്ന സാഹചര്യത്തിൽ കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ ഗ്യാപ് റോഡിൽ പൂർണ യാത്രാ നിരോധനം ഏർപ്പെടുത്തി ഇടുക്കി ജില്ല ഭരണകൂടം. മണ്ണിടിച്ചിലും ഗതാഗത തടസ്സവും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ് പ്രകാരമാണ് നടപടി. നേരത്തേ, 30 വരെ രാത്രികാല ഗതാഗതം നിരോധിച്ചിരുന്നു.
വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷാനടപടി സ്വീകരിക്കുമെന്ന് ജില്ല കലക്ടർ വി. വിഘ്നേശ്വരി അറിയിച്ചു. ജീപ്പ് സവാരിയും, ജീപ്പ് ട്രക്കിങ്ങും ഉള്‍പ്പടെയുള്ള എല്ലാവിധ വിനോദസഞ്ചാര പ്രവര്‍ത്തനങ്ങളും കര്‍ശനമായി തടയും.
വീഴ്ച വരുത്തുന്ന വാഹനം, സ്ഥാപനം എന്നിവ പിടിച്ചെടുക്കും. വാഹനയുടമ, ഡ്രൈവര്‍, സ്ഥാപനയുടമ എന്നിവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരമായിരിക്കും നടപടി. ജില്ലയിലെ ചില പ്രദേശങ്ങളില്‍ ഉത്തരവ് ലംഘിച്ച് ജീപ്പ് സവാരിയും ജീപ്പ് ട്രക്കിങ്ങും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടിയെന്നും കലക്ടർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.