കാറിന്​ മുകളിൽ വീണ ചോ​േക്ലറ്റ്​ തരികൾ

സ്വിസ്​ നഗരത്തിൽ ​േചാ​േക്ലറ്റ്​ മഴ; ആശ്ചര്യപ്പെട്ട്​ നാട്ടുകാർ

സ്വിറ്റ്​സർലൻഡിലെ ഓൾട്ടൻ നഗരത്തിലെ ജനങ്ങൾ ചോ​േക്ലറ്റ്​ മഴ ലഭിച്ചതി​െൻറ അമ്പരപ്പിലാണ്​. കഴിഞ്ഞദിവസമാണ്​ നൂൽമഴ പോലെ ചോ​​​േക്ലറ്റ്​ തരികൾ നഗരത്തിൽ ഊർന്നിറങ്ങിയത്​. സൂറിച്ചിനും ബേസലിനുമിടയിലെ നഗരമാണ്​ ഓൾട്ടൻ. ഇവിടത്തെ ലിൻഡിറ്റ്​ ആൻഡ്​ സ്​പ്രൻഗിൽ ചോ​േക്ലറ്റ്​ ഫാക്​ടറിയിലുണ്ടായ അപകടമാണ്​ അത്യപൂർവ സംഭവത്തിന്​ വഴിയൊരുക്കിയത്​.

വറുത്ത കൊക്കോ ബീൻസ്​ ഉണാക്കാൻ ഒരുക്കിയ വെൻറിലേഷൻ സംവിധാനത്തിലെ തകരാറാണ് ചോക്ലേറ്റ് മഴക്ക്​ കാരണമായതെന്ന്​ കമ്പനി വക്​താക്കൾ അറിയിച്ചു. ശക്തമായ കാറ്റിൽ ചോക്ലേറ്റ് പൊടി അന്തരീക്ഷത്തിലേക്ക്​ വ്യാപിക്കുകയും നഗരത്തിൽ​ പെയ്​തിറങ്ങുകയുമായിരുന്നു.

ഓൾട്ടൻ നഗരം

ഈ കാഴ്​ചക്ക്​ സാക്ഷ്യംവഹിച്ച നഗരവാസികൾ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്​തു. അതേസമയം, ചോക്ലേറ്റ് പൊടി ജനങ്ങൾക്കും പരിസ്ഥിതിക്കും ദോഷകരമല്ലെന്ന് കമ്പനി അധികൃതർ അറിയിച്ചു. പൊടികൾ പറ്റിപ്പിടിച്ച ഭാഗങ്ങൾ വൃത്തിയാക്കാനുള്ള ചെലവും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്. വെൻറിലേഷൻ സംവിധാനം ക്രമീകരിച്ച് ചോക്ലേറ്റ് ഫാക്ടറി പതിവുപോലെ പ്രവർത്തിക്കാൻ തുടങ്ങി​. 

Tags:    
News Summary - chocolate rain in swiss town

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.