കേരള ബ്ലോഗ് എക്‌സ്പ്രസ് മൈ ഫസ്​റ്റ്​ ട്രിപ് 2021 കാമ്പയിന്‍ ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് ഫ്ലാഗ് ഓഫ് ചെയ്യുന്നു. ടൂറിസം ഡയറക്ടര്‍ വി.ആര്‍. കൃഷ്ണ തേജ സമീപം

ആഭ്യന്തര സഞ്ചാരികളെ ആകര്‍ഷിക്കാൻ കാമ്പയിൻ; 10 ബ്ലോഗര്‍മാര്‍ കേരളത്തിലൂടെ യാത്ര തുടങ്ങി

തിരുവനന്തപുരം: ആഭ്യന്തര വിനോദസഞ്ചാരികളെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെ കേരള ടൂറിസം ആവിഷ്കരിച്ച കേരള ബ്ലോഗ് എക്സ്പ്രസി‍െൻറ മൈ ഫസ്​റ്റ്​ ട്രിപ് 2021 കാമ്പയിന് തുടക്കം. മാര്‍ച്ച് 29 വരെ രാജ്യത്തി‍െൻറ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 10 ബ്ലോഗര്‍മാര്‍ സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും.

ആഭ്യന്തര വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനുള്ള സമൂഹമാധ്യമ പ്രചാരണവും ഇതി‍െൻറ ഭാഗമായി നടക്കും. മാസ്​കറ്റ്​ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കാമ്പയിന്‍ ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് ​ഫ്ലാഗ് ഓഫ് ചെയ്തു. കാമ്പയിനുവേണ്ടി 10 ബ്രാന്‍ഡഡ് കാറുകളാണ് ഒരുക്കിയിട്ടുള്ളത്.


ബ്ലോഗര്‍മാര്‍ കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് ഉതകുന്നതരത്തിലുള്ള ഉള്ളടക്കം സൃഷ്​ടിക്കും. യാത്രികര്‍ വ്യത്യസ്ത റൂട്ട് മാപ് പിന്തുടരുന്നത്​ കേരളത്തിലെ ടൂറിസം മേഖലയെക്കുറിച്ച സവിശേഷ ഉള്ളടക്കം നിർമിക്കാന്‍ സഹായിക്കും. ആറ് രാത്രിയും അഞ്ച് പകലുമായിട്ടാണ് യാത്ര.

Tags:    
News Summary - Campaign to attract domestic tourists to Kerala; 10 bloggers started the journey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.